Rahul Gandhi | ദേശീയതലത്തില്‍ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് മുന്നേറ്റം
ബിഹാറില്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ പിന്നിട്ട് നില്‍ക്കുന്നു
കര്‍ണാടകയിലും എന്‍ ഡി എ സംഖ്യം മുന്നിട്ടുനില്‍ക്കുന്നു
ന്യൂഡെല്‍ഹി:(KVARTHA) ദേശീയതലത്തില്‍ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ എന്‍ഡിഎ ലീഡ് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇതുവരെയുള്ള ഫലസൂചനകളില്‍ 301 സീറ്റുകളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നേറുന്നത്. ഇന്‍ഡ്യ മുന്നണി 175 സീറ്റുകളില്‍ മുന്നേറുകയാണ്. മറ്റ് മുന്നണികള്‍ 19 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്റെ ആശ്വാസത്തിലുള്ളതാണ് ആദ്യ ഫലസൂചനകള്‍.
ബിഹാറില്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ പിന്നിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. യുപിയില്‍ ഇന്‍ഡ്യ സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമാണ് കാണുന്നത്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് മുന്നേറ്റം കാണുന്നു. രാഹുല്‍ മത്സരിച്ച വയനാട്ടിലും രാഹുല്‍ മുന്നിട്ട് നില്‍ക്കുന്നു. കര്‍ണാടകയിലും എന്‍ ഡി എ സംഖ്യം മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് പിന്നിലേക്ക് വരുന്ന കാഴ്ചയാണ് കാണുന്നത്. ബംഗാളില്‍ അധിരഞ്ജന്‍ ചൗധരി മുന്നിട്ട് നില്‍ക്കുന്നു. തെലങ്കാനയില്‍ എന്‍ഡിഎ മുന്നില്‍. മധ്യപ്രദേശില്‍ രണ്ട് സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം മുന്നിട്ട് നില്‍ക്കുന്നു. മധ്യപ്രദേശില്‍ സീറ്റൊന്നും ലഭിക്കില്ലെന്ന് കരുതിയിടത്തുനിന്നുമാണ് രണ്ട് സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. അമേഠിയില്‍ എന്‍ഡിഎയുടെ സ്മൃതി ഇറാനി മുന്നിട്ട് നില്‍ക്കുന്നു
അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസം പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷ കക്ഷികള്‍ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.