LS Result | ഫലസൂചനയിൽ യുപിയിൽ കരുത്തുകാട്ടി ഇൻഡ്യ സഖ്യം, 23 ഇടത്ത് മുന്നിൽ; 40 സീറ്റുകളിൽ എൻഡിഎയ്ക്ക് ലീഡ്
![Results](https://www.kvartha.com/static/c1e/client/115656/uploaded/3491d4593557c94d706a6ce3c426225b.webp?width=730&height=420&resizemode=4)
![Results](https://www.kvartha.com/static/c1e/client/115656/uploaded/3491d4593557c94d706a6ce3c426225b.webp?width=730&height=420&resizemode=4)
75 ജില്ലകളിലെ 81 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്
ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ 40 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇൻഡ്യ മുന്നണി 23 സീറ്റുകളിൽ ലീഡുമായി കരുത്ത് കാട്ടുകയാണ്. 75 ജില്ലകളിലെ 81 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. 851 സ്ഥാനാർത്ഥികളാണ് യുപിയിൽ ജനവിധി തേടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മുന്നിലാണ്. റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും ലീഡ് ചെയ്യുന്നു. ചന്ദൗലിയിലെ ബിജെപി സ്ഥാനാർത്ഥി മഹേന്ദ്ര നാഥ് പാണ്ഡെ പോസ്റ്റൽ ബാലറ്റുകളുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നു. മൗവിൽ പോസ്റ്റർ വോട്ടെണ്ണലിൽ എസ്പി സ്ഥാനാർഥി രാജീവ് റായിയാണ് മുന്നിൽ. ഓം പ്രകാശ് രാജ്ഭറിൻ്റെ മകനും സുഭാഷ് സ്ഥാനാർത്ഥിയുമായ അരവിന്ദ് രാജ്ഭറാണ് രണ്ടാം സ്ഥാനത്ത്.
എസ്പി നേതാവ് അഖിലേഷ് യാദവാണ് കനൗജിലെ പോസ്റ്റൽ ബാലറ്റുകളുടെ എണ്ണത്തിൽ മുന്നിൽ. സഹോദരൻ ധർമേന്ദ്രയും അസംഗഢിൽ നിന്ന് മുന്നിലാണ്. കൗശാമ്പി ലോക്‌സഭാ സീറ്റിലെ പോസ്റ്റൽ ബാലറ്റുകളുടെ എണ്ണത്തിൽ എസ്പിയുടെ പുഷ്പേന്ദ്ര സരോജ് മുന്നിലാണ്. ബിജെപിയുടെ വിനോദ് സോങ്കറാണ് രണ്ടാം സ്ഥാനത്ത്.