Massive lead | ആദ്യ ഫലസൂചനകളില്‍ 39 സീറ്റുകളുള്ള തമിഴ് നാട്ടില്‍ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്‍ഡ്യ സഖ്യം
ബിജെപി തമിഴ് നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ അണ്ണാമലൈ നിലവില്‍ പിന്നിലാണ്
ഡിഎംകെയുടെ ഗണപി പി ആണ് കോയമ്പത്തൂരില്‍ ലീഡ് ചെയ്യുന്നത്
ചെന്നൈ: (KVARTHA) ലോക് സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ രാജ്യത്തൊട്ടാകെ വലിയ മുന്നേറ്റം നടത്തുകയാണ് ഇന്‍ഡ്യ സഖ്യം. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ 39 സീറ്റുകളുള്ള തമിഴ് നാട്ടില്‍ ഇന്‍ഡ്യ സഖ്യം 38 സീറ്റുകളിലും ലീഡ് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ റൗണ്ട് വോടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍ഡിഎ സഖ്യത്തിന് ധര്‍മപുരിയില്‍ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്.
തിരഞ്ഞെടുപ്പ് കമീഷന്‍ സൈറ്റില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 13 സീറ്റുകളില്‍ ഡിഎംകെയും ആറുസീറ്റില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ടി രണ്ട് സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
എന്‍ഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി തമിഴ് നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ അണ്ണാമലൈ നിലവില്‍ പിന്നിലാണ്. ഡിഎംകെയുടെ ഗണപി പി ആണ് കോയമ്പത്തൂരില്‍ ലീഡ് ചെയ്യുന്നത്.