India Alliance | 2024 ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ കാണാനായത് ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റം; ബിജെപിയെ പോലും ഞെട്ടിച്ചു 

 
India Alliance leading 251 seats, New Delhi, News, India Alliance, Lead, Lok Sabha Election, NDA, Politics, Nationa News


കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് നേടാനാകുന്ന മികച്ച വിജയമാണ് ഇത്


രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയുമെല്ലാം സഖ്യത്തിന്റെ വിജയത്തിന്റെ പ്രധാന കാരണമായെന്നാണ് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തില്‍ വരുമെന്നും 400 സീറ്റുകള്‍ നേടുമെന്നുമാണ് തിരഞ്ഞെടുപ്പ് വേളകളില്‍ ബിജെപി ഉയര്‍ത്തിപ്പിടിച്ചിരുന്ന പ്രധാന വാചകം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകളെല്ലാം തെറ്റുന്ന കാഴ്ചയാണ് കാണുന്നത്. നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍  273 സീറ്റുകളിലാണ് എന്‍ഡിഎയുടെ മുന്നേറ്റം. തൊട്ടുപിന്നാലെ 251 സീറ്റുകളില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്‍ഡ്യാ സഖ്യം ഉണ്ട്. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് നേടാനാകുന്ന മികച്ച വിജയമാണ് ഇത്. ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ എന്‍ഡിഎ ഞെട്ടിയിരിക്കയാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയുമെല്ലാം സഖ്യത്തിന്റെ വിജയത്തിന്റെ പ്രധാന കാരണമായെന്നാണ് വിലയിരുത്തല്‍. 

ഒരു ഘട്ടത്തില്‍ എന്‍ഡിഎയെ ഞെട്ടിച്ച് സീറ്റ് നിലയില്‍ മുന്നിലെത്തിയ ഇന്‍ഡ്യ സഖ്യം, നിലവില്‍ 228 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന എന്‍ഡിഎ സഖ്യം, 273 സീറ്റുകളില്‍ മുന്നിലാണ്. ഭരണം പിടിക്കാന്‍ 272 സീറ്റുകളാണ് വേണ്ടത്. ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ഇന്‍ഡ്യ സഖ്യം ശക്തമായി തിരിച്ചുവന്നു. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എന്‍ഡിഎ മുന്നില്‍ കയറി. 2014നു ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഘട്ടത്തില്‍ പിന്നില്‍ പോയെങ്കിലും പിന്നീട് മുന്നിലെത്തി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് ഒരു ഘട്ടത്തില്‍ ആറായിരത്തോളം വോടുകളുടെ അപ്രതീക്ഷിത ലീഡ് നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇത്തവണ മുന്നിലാണ്. അവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്.

യുപിയില്‍ വോടുവിവരം പുറത്തുവരുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകളെല്ലാം താറുമാറായ കാഴ്ചയാണ് കാണുന്നത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ടിയുടെ തേരോട്ടമാണ് കാണുന്നത്. എസ് പി- 32, കോണ്‍ഗ്രസ്-6 ബിജെപി- 25 എന്നിങ്ങനെയാണ് ലീഡ് നില.

ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് പിന്നിലാണ്.   കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്രമാദിത്യ സിംഗ് മുന്നില്‍ നില്‍ക്കുന്നു. മഹാരാഷ്ട്രയില്‍ 13 സീറ്റുമായി ഇന്‍ഡ്യസഖ്യം മുന്നില്‍ നില്‍ക്കുന്നു. 

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു.  തൃണമൂല്‍ കോണ്‍ഗ്രസ് 19 ഇടങ്ങളിലും ബിജെപി 18 ഇടങ്ങളിലും കോണ്‍ഗ്രസ് മൂന്നിടങ്ങളിലും  സിപിഎമിന് ഇതുവരെ ലീഡ് ഒന്നും ലഭിച്ചിട്ടില്ല. അയോധ്യയില്‍ ബിജെപി സ്ഥാനാര്‍ഥി പിന്നില്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അമേഠിയില്‍ സ്മൃതി ഇറാനി പിന്നിലാണ്. അമിത് ഷായുടെ ലീഡ് നില ഉയരുന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

2019 ല്‍ എന്‍ഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എന്‍ഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങള്‍, എന്‍ഡിഎ 400 കടക്കുമെന്നും പറയുന്നു. 44 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ ആണ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 19ന് ആയിരുന്നു ആദ്യഘട്ട വോടെടുപ്പ്. ജൂണ്‍ ഒന്നിനാണ് അവസാനഘട്ടം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia