LDF | ജനവിധി അംഗീകരിക്കുന്നു; ലോക് സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജനവിധിയാണ് കേരളത്തില്‍ പൊതുവിലുണ്ടാവാറുള്ളതെന്ന് സിപിഎം

 
CPM says that in Kerala, there is a general vote in favor of the UDF in the Lok Sabha elections, Thiruvananthapuram, News, CPM, Statement, Politics, Lok Sabha Election, Kerala News


രാജ്യത്ത് ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ പറ്റാത്ത സ്ഥതി ഈ തിരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്

തെറ്റുകള്‍ കണ്ടാല്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ഡിഎക്ക് ഒരു സീറ്റില്‍ വിജയിക്കാനായി

തിരുവനന്തപുരം: (KVARTHA) പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം. സിപിഐ(എം) സംസ്ഥാന സെക്രടറിയേറ്റ്  പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക് സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജനവിധിയാണ് കേരളത്തില്‍ പൊതുവിലുണ്ടാവാറുള്ളത്. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. 

 

ഒരു സീറ്റ് പോലും പാര്‍ടിക്ക് ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് തിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഭാഗമായാണ് തുടര്‍ന്ന് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എല്‍ഡിഎഫിന് സാധിച്ചത്. അതിനുശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിലാവട്ടെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുന്ന സ്ഥിതിയുമുണ്ടായി എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ പറ്റാത്ത സ്ഥതി ഈ തിരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ഡിഎക്ക് ഒരു സീറ്റില്‍ വിജയിക്കാനായി. നേമത്തെ  അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ബിജെപി അകൗണ്ട് തുറന്നെങ്കിലും പിന്നീട് അതില്ലാതാവുകയാണ് ചെയ്തത്. 

 

മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി മുന്നണി സ്ഥാനാര്‍ഥി നേരത്തെ വിജയിച്ചിരുന്നുവെങ്കിലും പിന്നീട് അത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. വര്‍ഗീയ ശക്തികളുടെ വളര്‍ചയ്ക്കെതിരായി ആശയപരവും, സംഘടനാപരവും, പ്രത്യയശാസ്ത്രപരവുമായ ഇടപെടലുണ്ടാവേണ്ടതിന്റെ പ്രധാന്യം ഈ തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് വിധിയെ ശരിയായ അര്‍ഥത്തില്‍ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും. ജനങ്ങള്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia