Injured | പാലക്കാട് കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരുക്ക്; അപകടം ഗൃഹപ്രവേശനചടങ്ങിനിടെ
May 20, 2024, 13:30 IST
പാലക്കാട്: (KVARTHA) ചെത്തല്ലൂര്‍ ചാമപ്പറമ്പില്‍ കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരുക്ക്. ഗൃഹപ്രവേശനചടങ്ങിന്റെ ഭാഗമായുള്ള ഭക്ഷണസത്കാരത്തിനിടെയാണ് അപകടം. മണ്ണാര്‍ക്കാട് മുക്കണ്ണം സ്വദേശികളായ ശിവശങ്കരന്‍(56), ഭാര്യ സരോജിനി(50) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഴയായതിനാല്‍ വീടിനുമുകളില്‍നിന്ന് ഒരാള്‍പൊക്കമുള്ള പുതിയ മതിലിനപ്പറുത്തേക്ക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. ഷീറ്റിലൂടെയുള്ള വെള്ളവും മതിലിന് താഴേക്കാണ് പതിച്ചിരുന്നത്. ഇതോടെ മണ്ണിടിയുകയും മതില്‍ വീട്ടുമുറ്റത്തേക്ക് മറിയുകയുമായിരുന്നു.
ശിവശങ്കരന്റെയും സരോജിനിയുടെയും ദേഹത്തേക്ക് കല്ലും മറ്റും തെറിച്ചുവീണാണ് പരുക്കേറ്റത്. കുട്ടികളുള്‍പെടെ നിരവധിപേര്‍ നേരത്തെ ഭക്ഷണം കഴിച്ച് മടങ്ങിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.

Keywords: Palakkad: 2 Injured After Wall Collapses Due To Heavy Rainfall, Palakkad, News, Wall Collapsed, Injury, Hospital, Treatment, Couple, Children, Rain, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.