Student Died Road Accident |വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സൈകിള്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു; ഇടിച്ചിട്ട് നിര്‍ത്താതെ പോയ വണ്ടിക്കായി പ്രദേശത്തെ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം

 



പാപ്പിനിശേരി: (www.kvartha.com) സൈകിളില്‍ സഞ്ചരിക്കവേ വാഹനമിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പാപ്പിനിശ്ശേരി ആന വളപ്പ് സ്വദേശി മുഹ് മദ് റിലാന്‍ ഫര്‍ഹീന്‍ (15) ആണ് മരിച്ചത്.

പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി പുലര്‍ചെയാണ് മരിച്ചത്. പാപ്പിനിശ്ശേരി ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഫര്‍ഹിന്റെ വിയോഗത്തില്‍ അനുശോചിച്ച് സ്‌കൂളിന് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. 

Student Died Road Accident |വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സൈകിള്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു; ഇടിച്ചിട്ട് നിര്‍ത്താതെ പോയ വണ്ടിക്കായി പ്രദേശത്തെ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം


കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. 

Keywords:  News,Accident,Death,Student,school,CCTV,Police,Local-News, Obituary,Kannur,Treatment, Pappinisseri: Student who injured in a road accident died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia