Accident | ലോറിയിൽ ഇടിച്ച് മറിഞ്ഞ വാനിൽ 7 കോടി രൂപ! വീഡിയോ; സംഭവത്തിൽ ദുരൂഹത

 


വിജയവാഡ: (KVARTHA) അനധികൃതമായി വാനിൽ കടത്തുകയായിരുന്ന കണക്കിൽ പെടാത്ത ഏഴ് കോടി രൂപ ഈസ്റ്റ് ഗോദാവരി ജില്ലാ പൊലീസ് പിടികൂടി. വാൻ ലോറിയിൽ ഇടിച്ച് മറിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പണം പിടിച്ചെടുക്കുകയും ചെയ്തു.
  
Accident | ലോറിയിൽ ഇടിച്ച് മറിഞ്ഞ വാനിൽ 7 കോടി രൂപ! വീഡിയോ; സംഭവത്തിൽ ദുരൂഹത

വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന വാഹനം അനന്തപള്ളി ടോൾ ബൂത്തിന് സമീപം അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് ഈസ്റ്റ് ഗോദാവരി എസ്പി ജഗദീഷ് പറഞ്ഞു. അപകടത്തിൽ വാനിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ഗോപാലപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു കോടി രൂപ വീതമുള്ള ഏഴ് പെട്ടികളാണ് ഉണ്ടായിരുന്നത്. പണം വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് കടത്തിയതെന്നാണ് സംശയിക്കുന്നത്. മെയ് 13 ന് ആണ് ആന്ധ്രാപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്പി പറഞ്ഞു. അപകടം എങ്ങനെ നടന്നു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Keywords:  News, News-Malayalam-News, National, Vehicle Carrying 7 Crores Cash in Boxes Overturns After Being Hit by Lorry in East Godavari.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia