Patanjali | പതഞ്ജലിക്ക് തിരിച്ചടി; 14 ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കി

 


ന്യൂഡെൽഹി: (KVARTHA) പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി ഉത്തരാഖണ്ഡ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ നൽകിയതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. പതഞ്ജലി ആയുർവേദ്, കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാർമസി എന്നിവർക്കെതിരെ 1954ലെ ഡ്രഗ്‍സ് ആൻഡ് മാജിക് റെമെഡീസ് നിയമപ്രകാരം ഹരിദ്വാർ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസെന്‍സിങ് അതോറിറ്റി (SLA) കോടതിയെ അറിയിച്ചു.

Patanjali | പതഞ്ജലിക്ക് തിരിച്ചടി; 14 ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കി

സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസരി അവലെ, മുക്ത വതി എക്സ്ട്ര പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വതി എക്സ്ട്ര പവർ, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്‌സ് എന്നീ ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സാണ് റദ്ദാക്കിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന് കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പതഞ്ജലിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കോവിഡ് വാക്‌സിനേഷൻ കാമ്പെയ്‌നിനെയും ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങളെയും അപകീർത്തിപ്പെടുത്തുന്നുവെന്നാണ് ഐഎംഎയുടെ ആരോപണം. 2022-ൽ നൽകിയ ഈ ഹർജി സുപ്രീം കോടതി പരിഗണിക്കുകയാണ്. കേസിൽ ബാബാ രാംദേവും പതഞ്ജലി ഗ്രൂപ്പ് എം.ഡി
ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാ​​ലെ മാപ്പ് പറഞ്ഞ് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.

Keywords: News, National, New Delhi, Patanjali, Uttarakhand, Supreme Court, Criminal Complaint, License, Covid Vaccination, Case,  Uttarakhand suspends licenses of 14 Patanjali products.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia