Arrested| ഫോണ്‍ തട്ടിപ്പറിച്ചെന്ന കേസില്‍ 2പേര്‍ അറസ്റ്റില്‍; പിടിയിലായത് സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ന്യൂഡെല്‍ഹിയിലെ തിക്രി ഗ്രാമത്തില്‍ ഫോണ്‍ തട്ടിയെടുത്തതിന് നിരവധി കേസുകളില്‍ പ്രതിയായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അശോക്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഹരിയാനയിലെ ബഹദൂര്‍ഗഡ് നഗരത്തില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

Arrested| ഫോണ്‍ തട്ടിപ്പറിച്ചെന്ന കേസില്‍ 2പേര്‍ അറസ്റ്റില്‍; പിടിയിലായത് സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ജൂണ്‍ 16 ന് ഡെല്‍ഹിയിലെ തിക്രി ഗ്രാമത്തില്‍ ഒരാളുടെ ഫോണ്‍ അജ്ഞാതര്‍ തട്ടിയെടുത്തതായുള്ള ഒരു ഫോണ്‍കോള്‍ മുണ്ട്ക പൊലീസ് സ്റ്റേഷനില്‍ ലഭിച്ചു. സംഭവസ്ഥലത്ത് എത്തിയ പൊലീസ്, ആളെ പിടികൂടുകയും ചെയ്തു. സ്ഥലത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ പുറകില്‍ നിന്ന് ഓടി വന്നയാള്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് നിലവിളിക്കുകയും ആളുകള്‍ ഓടിക്കൂടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇതിനിടെ മോഷ്ടാവ് തന്റെ കൂട്ടാളിക്ക് ഫോണ്‍ നല്‍കി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആള്‍ക്കൂട്ടം പിടികൂടിയ ആളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും, പ്രതിയുടെ പേര് അശോക് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവത്തില്‍ മുണ്ട്ക പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്യുകയും അശോകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു, ഇയാളുടെ കൂട്ടാളിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍, തനിക്ക് സിവില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയുണ്ടെന്നും എന്നാല്‍ മോശം സഹവാസത്തില്‍ ഏര്‍പെട്ട് പഠനം ഉപേക്ഷിച്ചതായും അശോക് വെളിപ്പെടുത്തി. പിന്നീട് ദീപക്കുമായി പരിചയപ്പെടുകയും ഇരുവരും മയക്കുമരുന്നും മദ്യവും കഴിക്കാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ജീവിക്കാന്‍ വേണ്ടി ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യുകയായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടുപേരും നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അയല്‍വാസി കൂടിയായ ദീപക്കിനാണ് താന്‍ ഫോണ്‍ കൈമാറിയതെന്ന് അശോക് വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് ദീപക്കിന്റെ വീട് റെയ്ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മോഷ്ടിച്ച ഫോണും കണ്ടെടുത്തു.

അശോക് മുമ്പ് ഏഴ് ക്രിമിനല്‍ കേസുകളിലും ദീപക് നാല് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു.

Keywords: Two repeat offenders in Delhi arrested for snatching phone, New Delhi, News, Robbery, Mobile Phone, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia