Bomb Threat | ഡെല്‍ഹിയില്‍ സ്‌കൂളുകളിലെ പരിഭ്രാന്തിക്ക് പിന്നാലെ 2 ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു
May 13, 2024, 09:21 IST
ന്യൂഡെല്‍ഹി: (KVARTHA) ദേശീയ തലസ്ഥാനത്തെ നിരവധി സ്‌കൂളുകളിലെ പരിഭ്രാന്തിക്ക് പിന്നാലെ സമാനമായ ഭീതിയുമായി രണ്ട് ആശുപത്രികളും വിമാനത്താവളങ്ങളും. ഡെല്‍ഹിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു.
ബുരാഡി സര്‍കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രികളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ആശുപത്രികളില്‍ പരിശോധന നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടക്കുകയാണ്.

'ലോകല്‍ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സംഘം ആശുപത്രിയില്‍ പരിശോധന നടത്തിവരികയാണ്. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല,'- ഡെപ്യൂടി പൊലീസ് കമീഷണര്‍ (നോര്‍ത്) എം കെ മീന പറഞ്ഞു.
കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
Keywords: News, National, National-News, Two Hospitals, Delhi News, Receive, Bomb Threat, Days After, Similar Scare, Schools, Airport, Police, Search, Two Delhi hospitals receive bomb threat days after similar scare in schools.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.