Vitamin D | കുട്ടിക്ക് വിറ്റാമിൻ ഡി കുറവുണ്ടോ? ശീലിക്കാം ഈ ഭക്ഷണ രീതികൾ

 


ന്യൂഡെൽഹി: (KVARTHA) ആരോഗ്യമാണ് സമ്പത്ത് എന്ന് വിശ്വസിച്ചു ജീവിക്കുന്നവരാണ് നമ്മള്‍, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിന് അതീവ പ്രാധാന്യം കൊടുക്കാറുണ്ട്. കുട്ടികൾക്ക് വളർച്ചയുടെ ഘട്ടങ്ങളിൽ ശാരീരിക വളർച്ചയ്‌ക്കൊപ്പം ബുദ്ധി വികാസത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുവാനും പോഷകങ്ങൾ നിറഞ്ഞ ആഹാരങ്ങൾ അഥവാ വിറ്റാമിനുകളും ധാതുക്കളും പ്രോടീനുകളും മറ്റും അനിവാര്യ ഘടകമാണ്. കുട്ടികളിൽ അത് പോലെ പ്രധാനപ്പെട്ട ഒന്ന് കൂടിയാണ് വിറ്റാമിൻ ഡി.
Vitamin D |  കുട്ടിക്ക് വിറ്റാമിൻ ഡി കുറവുണ്ടോ? ശീലിക്കാം ഈ ഭക്ഷണ രീതികൾ

പല കുട്ടികൾക്കും വിറ്റാമിൻ ഡി യുടെ കുറവ് മൂലം നിരന്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ അനിവാര്യ ഘടകമാണ് ഇത്. ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നല്ല ഭക്ഷണത്തിലൂടെയും സൂര്യ പ്രകാശം ഏൽക്കുന്നതിലൂടെയും വിറ്റാമിൻ ഡി ശരീരത്തിന് ലഭ്യമാകുന്നു. സൂര്യ രശ്മികൾ വഴി ചർമത്തിലൂടെയുണ്ടാകുന്ന രാസപ്രവർത്തനങ്ങൾക്ക് ശേഷം വിറ്റാമിൻ ഡി ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നു. രാവിലെയും വൈകുന്നേരവും സൂര്യരശ്മികൾ കൊള്ളുന്നതാണ് ഗുണം ചെയ്യുക.

അസ്ഥികളിൽ ഉണ്ടാകുന്ന അകാരണമായ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണങ്ങൾ. മോശമായ ആഹാര ശീലങ്ങൾ മാറ്റി ശരീരത്തിന് ആവശ്യമായ ധാതുക്കൾ പ്രധാനം ചെയ്യുന്ന ആഹാര ശീലങ്ങൾ നിലനിർത്തുക. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങല്‍ ആവശ്യത്തിന് കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവയിൽ നിന്നൊക്കെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നതാണ്. കൂടാതെ വിറ്റാമിൻ ഡി യുടെ ഉറവിട സ്രോതസ് ആയ കൂണ്‍ കഴിക്കുന്നതും നല്ലതാണ്. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് മഷ്‌റൂം എന്ന കൂൺ. പ്രകൃതി കനിഞ്ഞു തരുന്ന മഷ്‌റൂം മറ്റു ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ്.

കൂടാതെ മുട്ടയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ശരീരത്തിനാവശ്യമായ പല തരം ധാതുക്കളും വിറ്റാമിനുകളും പ്രോടീനും ഇതിൽ ധാരാളമുണ്ട്. മുട്ടയില്‍ നിന്ന് വിറ്റാമിന്‍ ഡിയും ആവശ്യത്തിന് ലഭിക്കും. മുട്ടയുടെ മഞ്ഞയില്‍ നിന്നുമാണ് ഇവ ലഭിക്കുന്നത്. ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി യുടെ കുറവ് നികത്താൻ സാധിക്കും. കൂടാതെ മത്സ്യവും ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 'സാൽമൺ' മീനിൽ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.

ദിവസവും ഓറഞ്ച് ജ്യൂസും കുടിക്കാവുന്നതാണ്. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. ഓറഞ്ച് മറ്റു ആരോഗ്യ ഗുണങ്ങളാലും സമൃദ്ധമാണ്. നല്ലൊരു ഡോക്ടറെ സമീപിച്ചു വിറ്റാമിൻ ഡി യുടെ കുറവ് കണ്ടെത്തിയതിന് ശേഷം ഡോക്ടറുടെ അനുവാദത്തോടെ ആഹാര ക്രമത്തിൽ മാറ്റം വരുത്തുക.

Keywords:  News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Vitamin D, Food, Kids, Top Vitamin D Rich Foods for Kids.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia