Cycling | സൈക്ലിങ് ഇഷ്ടമാണോ? വിനോദത്തിന് ഒപ്പം ആരോഗ്യ ഗുണങ്ങളും ഏറെ!

 


ന്യൂഡെൽഹി: (KVARTHA) ഫിറ്റ്നസും സൗന്ദര്യവും നില നിർത്താൻ എന്തും ചെയ്യുന്നവരാണ് നമ്മള്‍. സൗന്ദര്യ വർധന വസ്തുക്കളും നല്ല പോഷകാഹാരവും വ്യായാമവും കൊണ്ട് നമ്മള്‍ ആരോഗ്യത്തെ അത്യധികം പ്രാധാന്യം കല്പിക്കുന്നവരാണ്. വ്യായാമവും സൗന്ദര്യവും ആരോഗ്യവും വിനോദവും ഒരുമിച്ച് തരുന്ന സൈക്ലിങ് ശീലമാക്കിയാലോ? ഫിറ്റ്നസ് രാജാക്കന്മാരായ സിനിമ നടന്മാർ ഒക്കെ സൈക്ലിങ് ഇഷ്ടപ്പെടുന്നവരാണ്. ബോളിവുഡ് താരം സൽമാൻ ഖാൻ, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഹോളിവുഡ് താരം ബ്രാഡ്‌പിറ്റ്, ഷാരൂഖ് ഖാൻ ഇവരൊക്കെ സൈക്ലിങ്ങിന് വേണ്ടി സമയം കണ്ടെത്തുന്നവരാണ്.
  
Cycling | സൈക്ലിങ് ഇഷ്ടമാണോ? വിനോദത്തിന് ഒപ്പം ആരോഗ്യ ഗുണങ്ങളും ഏറെ!

സാധാരാണ വ്യായാമം ചെയ്യാൻ നമ്മള്‍ ജിമ്മിൽ കാശു മുടക്കാറുണ്ട്. മറ്റു വാഹനങ്ങളിൽ പോവാനാണെങ്കിൽ ഇന്ധന ചിലവുമുണ്ട്. എങ്ങനെ നോക്കിയാലും പണം മുടക്കാതെ ആരോഗ്യം നില നിർത്താനുള്ള വ്യായാമത്തിന് ഉത്തമമായ വഴി തന്നെയാണ് സൈക്ലിങ്. പറയുമ്പോൾ കാര്യം നിസ്സാരമാണെങ്കിലും സൈക്ലിങ് കൊണ്ടുള്ള പ്രയോജനങ്ങൾ ഒരുപാടുണ്ട്. ഹാപ്പി ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതിനാൽ സ്ട്രെസ് പോലെയുള്ള മാനസിക പ്രശ്നങ്ങൾക്ക് അത്യുത്തമമായ വഴിയാണ് സൈക്ലിങ്.

ഒപ്പം സൗന്ദര്യത്തിനും നല്ലതാണ്. പ്രായം കൂടുംതോറും കുറയുന്ന ചർമ സൗന്ദര്യത്തിലെ പ്രധാന ഘടകമായ കൊളാജന്റെ ഉൽപാദനം സൈക്ലിങിലുടെ നില നിർത്താൻ സഹായിക്കും. ചർമ്മത്തിൽ യുവത്വം സജീവമാക്കാനും സൈക്ലിങ് പ്രയോജനകരമാണ്. ശരീര ഭാരം കുറച്ചു നിയന്ത്രിതമാക്കാനും ഇത് നല്ലതാണ്. ഹൃദയം, കാലിന്റെ മസിലുകൾ, വയർ, അരക്കെട്ട് എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സൈക്ലിങ് ഉപകാരപ്രദമാണ്.

ഏത് പ്രായക്കാർക്കും സൈക്ലിങ് ശീലമാക്കാവുന്നതാണ്. കാലുകൾക്ക് ചവിട്ടാനുള്ള ആരോഗ്യമാണ് പ്രധാനം. ഏജിങ് സെൽ എന്ന ജേണലിന്റെ പഠന റിപ്പോർട് പ്രകാരം സൈക്കിൾ ചവിട്ടുന്ന 55–79 വയസുകാരിലെ രോഗപ്രതിരോധ ശേഷി 20 വയസുകാരുടേതിനു തുല്യമായിരിക്കും എന്നാണ്. പ്രായം മറന്ന് ചവിട്ടാൻ സൈക്കിൾ ഉള്ളപ്പോൾ വ്യായാമത്തിന് മറ്റു വഴികൾ തേടേണ്ടതില്ല എന്നതാണ് സാരം.

പൊണ്ണത്തടി കാരണം ടെൻഷൻ അടിച്ചു നിൽക്കുന്നവർക്കും സൈക്ലിങ് ഉപകാരപ്രദമാണ്. ഒരു മണിക്കൂറിൽ ഏകദേശം 400 മുതൽ 1000 കാലറി വരെ എരിച്ചു കളയാൻ സഹായിക്കുന്ന ഉപാധിയാണ് സൈക്ലിങ്. ഹൃദയത്തിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനും സൈക്ലിങ് നല്ലതാണ്. ഹൃദയാഘാതം കുറയ്ക്കുവാൻ സൈക്ലിങ് സഹായിക്കും. സൈക്കിൾ ചവിട്ടുമ്പോൾ ശ്വാസോച്ഛ്വാസം കൂടുകയും കൂടുതൽ ഓക്‌സിജൻ ശരീരത്തിലെത്തുകയും ഹൃദയത്തിലേക്കുള്ള രകത പ്രവാഹം വധിക്കുവാനും തുടങ്ങും.

കൂടാതെ സൈക്കിൾ ചവിട്ടുന്നതിലൂടെ കാലിന്റെ കൊഴുപ്പ് നീക്കം ചെയ്യുകയും ശരീരത്തിന് ആകാര ഭംഗി കൂടുകയും ചെയ്യും. സൈക്ലിങിനിടയിൽ ഉണ്ടാകുന്ന വിയർപ്പ് ചർമ്മത്തിൽ ഫേഷ്യലിന്റെ ഗുണം പ്രധാനം ചെയ്യും. അങ്ങനെ നീണ്ടു പോവുന്നു സൈക്ലിങിന്റെ ഗുണമേന്മകളും പ്രയോജനങ്ങളും. വ്യായാമത്തിനായി ഇനി ആരും വിഷമിക്കേണ്ടതില്ല, ജിമ്മുകൾ തേടി പോവേണ്ടതുമില്ല. സൈക്ലിങ് വഴി മടുപ്പ് ഇല്ലാതെ സമയം ചിലവഴിക്കാനും സാധിക്കും.

Keywords: News, News-Malayalam-News , National, National-News, Health, Health-News, Lifestyle, Lifestyle-News, Top Cycling Health Benefits for Your Body and Mind.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia