Cancer Treatment | അവഗണിക്കല്ലേ ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ; ഒരുപക്ഷെ കാൻസറിന്റേതാവാം
Apr 3, 2024, 12:33 IST
കൊച്ചി: (KVARTHA) ആരോഗ്യ മേഖലയിൽ ഏറെ സങ്കീർണതകൾ നിറച്ച രോഗാവസ്ഥയാണ് കാൻസർ. പണ്ടുകാലത്ത് അപൂർവമായിരുന്നെങ്കിലും ഇന്നത്തെ നമ്മുടെ ജീവിത ശൈലികൾ മുഖേന കാൻസർ സർവസാധാരണമായി. ആദ്യ ഘട്ടങ്ങളിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ കാൻസർ ഭയപ്പെടേണ്ടതില്ല. നൂതന ചികിത്സ രീതികൾ ലഭ്യമാണ്. എന്നാൽ ഇത് തിരിച്ചറിയാൻ വൈകുംതോറും കൂടുതൽ അപകടകാരിയാണ്. മറ്റു അവയവങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതാണ് കാൻസർ. ഒരു പക്ഷേ മരണത്തിലേക്ക് തന്നെ എത്തിച്ചേക്കാം. അത് കൊണ്ട് കാന്സറിന്റെതാണെന്ന് തോന്നുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ രോഗനിർണയം നടത്തേണ്ടതാണ്.
പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുകയാണെങ്കിൽ ചികിത്സയിലൂടെ രോഗം ഭേദമാക്കാം. നമ്മുടെ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്, അവ ശ്രദ്ധയില്‍പ്പെടുന്നത് മൂലം രോഗാവസ്ഥയുടെ കാഠിന്യം കുറയ്ക്കും. കാൻസറിന്റെ വളരെ സാധാരണമായ ഒരു ലക്ഷണമാണ് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മുഴ അല്ലെങ്കിൽ വീക്കം ഉണ്ടാവുക. ഒരാഴ്ച കഴിഞ്ഞിട്ടും മാറാത്തതാണ് ഈ വീക്കമെങ്കിൽ അത് കാൻസറിന്റെ ലക്ഷണമാകാം. കഴുത്തിലോ സ്തനങ്ങളിലോ വായ്ക്കുള്ളിലോ ഉണ്ടാകുന്ന വീക്കം ഒന്നിലധികം ആഴ്ചകൾ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും പരിശോധന നടത്തേണ്ടത് ആവശ്യമാണ്.
ശരീരത്തിലുണ്ടാകുന്ന അസാധാരണമായ രക്ത പ്രവാഹം ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. ഉദാഹരണം മൂത്രത്തില്‍ ഉണ്ടാകുന്ന രക്തം, മലത്തില്‍ രക്തം കാണുക, ചർമത്തിൽ ചുവന്ന പാട് കാണുക, ചുമയ്ക്കുമ്പോൾ രക്തത്തിന്റെ അംശം കാണുക ഇവയെല്ലാം കാൻസർ ലക്ഷണങ്ങളിൽപ്പെട്ടതാണ്.
ശരീരത്തിലെ ഏതുഭഗത്തുമുള്ള വ്രണങ്ങൾ, പുണ്ണ് എന്നിവയെയും സൂക്ഷിക്കണം. ചർമത്തിലോ വായ്ക്കുള്ളിലോ ഉള്ള വ്രണം ഓറൽ കാൻസറിന്റെ സൂചനയാണ്. ഇത്തരം വ്രണങ്ങൾ ഒരാഴ്ചയിലധികം നാക്ക്, മോണകൾ, കവിളുകൾ ഇവയിൽ നീണ്ടു നിന്നാൽ ഉടനെ തന്നെ വിദഗ്ധ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
നിരന്തരമായ മലബന്ധവും ശ്രദ്ധിക്കേണ്ട കാര്യമാണ്. മലമൂത്രവിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ആഴ്ചകള്‍ കഴിഞ്ഞിട്ടും വിട്ടു മാറാതെ ഇവ തുടരുകയാണെങ്കിൽ ഉടൻ തന്നെ രോഗനിർണയം നടത്തേണ്ടതാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പ്രത്യേകിച്ച് നാൽപതു വയസ് കഴിഞ്ഞ ആളാണെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വിട്ടു മാറാത്ത ചുമയും കാൻസറിന്റെ ലക്ഷണമാണ്. മൂന്നാഴ്ചയോ അതിലധികമോ തുടർന്നാൽ തീർച്ചയായും വൈദ്യ പരിശോധന നടത്തേണ്ടതാണ്. ആദ്യം വരണ്ട ചുമയിൽ തുടങ്ങി പിന്നീട് കഫം ആയി കാണപ്പെടുകയും കൂടാതെ കഫത്തിൽ രക്തത്തിന്റെ അംശം കാണുകയും ചെയ്താൽ കാൻസറിന്റെ സാധ്യത തള്ളിക്കളയാനാവില്ല.
നീണ്ടു നിൽക്കുന്ന നെഞ്ചിലെ അണുബാധയും അപകടാവസ്ഥയുടെ സൂചനയാണ്. പുകവലിക്കുന്നവരിലാണ് ഈ സൂചനകൾക്ക് കൂടുതൽ സാധ്യത. ഭക്ഷണം ഇറക്കാൻ ഉള്ള പ്രയാസം കാൻസർ ലക്ഷണമാകാം. അന്നനാളത്തിലെ കാൻസർ കാരണം ഭക്ഷണം കഴിക്കാൻ ഉള്ള പ്രയാസം വരാം. കൂടാതെ തുടർച്ചയായുള്ള അമിതമായ അസിഡിറ്റിയും കാൻസറിന്റെ ലക്ഷണമാകാം. മേൽപറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വൈദ്യ പരിശോധന നടത്തുക. വൈകുംതോറും കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കുന്ന കാൻസർ നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം. നല്ല ആഹാര ശീലങ്ങൾ, കൃത്യമായ ഉറക്കം, നല്ല വ്യായാമം ശീലമാക്കുക.
< !- START disable copy paste -->

Keywords: News, Malayalam News, Health, Lifestyle, World News, Cancer, Good Food, Sleeping, Daily Exercise, Signs and Symptoms of Cancer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.