Electoral bonds | ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി; നിർണായക വിവരങ്ങൾ പുറത്ത് വരും? ബോണ്ട് വാങ്ങിയവരും സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധം വെളിപ്പെടും
Mar 21, 2024, 17:25 IST
ന്യൂഡെൽഹി: (KVARTHA) ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. മാർച്ച് 18 ന് വാദം കേൾക്കുന്നതിനിടെ, എസ്ബിഐയെ ശാസിച്ച സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മാർച്ച് 21 നകം തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറാൻ ആവശ്യപ്പെട്ടിരുന്നു.
ഇലക്ടറൽ ബോണ്ടുകളുടെ തിരിച്ചറിയൽ കോഡ് അടക്കം എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച് എസ്ബിഐക്ക് കർശന നിർദേശം നൽകിയിരുന്നത്. യുണീക് ബോണ്ട് നമ്പറുകൾ ഉൾപെടെ പൂർണമായ വിവരങ്ങൾ ബാങ്ക് നൽകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. സീരിയൽ നമ്പറുകൾ സഹിതമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോൾ എസ്ബിഐ വിവരങ്ങൾ കൈമാറിയിരിക്കുന്നത്.
ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ വിവരങ്ങൾ പരസ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബോണ്ട് വാങ്ങിയവരും സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധം ഇതിലൂടെ വെളിപ്പെടും. ഇലക്ടറൽ ബോണ്ടുകളുടെ മൂല്യവും നിർദിഷ്ട നമ്പറുകളും കാണിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ എസ് ബി ഐ അറിയിച്ചു.
എന്നിരുന്നാലും, സൈബർ സുരക്ഷാ കാരണങ്ങളാൽ മുഴുവൻ ബാങ്ക് അക്കൗണ്ട് നമ്പറുകളും രാഷ്ട്രീയ പാർട്ടികളുടെ കെവൈസി വിശദാംശങ്ങളും പരസ്യമാക്കിയിട്ടില്ലെന്നും ബാങ്ക് വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2018 ൽ പദ്ധതി ആരംഭിച്ചതിന് ശേഷം 30 ഗഡുക്കളായി 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ കൈമാറിയിട്ടുണ്ട്.

Keywords: Electoral bonds, Supreme Court, SBI, National, New Delhi, Election Commission, Chief Justice, Constitution, Website, SBI submits all details of electoral bonds with serial numbers to Election Commission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.