Convicted Died | രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ ചെന്നൈയിലെ ആശുപത്രിയില്‍ മരിച്ചു; അന്ത്യം പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് ലഭിച്ചതിന് പിന്നാലെ
Feb 28, 2024, 09:22 IST
ചെന്നൈ: (KVARTHA) രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ഏഴ് പ്രതികളില്‍ ഒരാളായ ശാന്തന്‍ ചെന്നൈയിലെ ആശുപത്രിയില്‍ മരിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം. കരള്‍ രോഗത്തിനുള്ള ചികിത്സയിലാണ് ശാന്തനുണ്ടായിരുന്നതെന്നാണ് ആരോഗ്യമന്ത്രി മാ സുബ്രമണ്യന്‍ വിശദമാക്കിയത്.
ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജെനറല്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ ചികിത്സാ സഹായം തേടിയെത്തിയത്. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തന്‍ നേരത്തെ ശ്രീലങ്കന്‍ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു. ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് കേന്ദ്രം നല്‍കിയിരുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തന്‍ എന്ന സുതേന്ദിരരാജ. 2022 മെയ് മാസത്തിലാണ് സുപ്രീം കോടതി ശിക്ഷാ കാലയളവ് പൂര്‍ത്തിയാകും പ്രതികളെ മോചിപ്പിച്ചത്. ജയില്‍ മോചിതനായ ശേഷം ട്രിചിയിലെ സ്‌പെഷ്യല്‍ ക്യാംപിലായിരുന്നു ശാന്തന്‍ കഴിഞ്ഞിരുന്നത്.
Keywords: News, National, National-News, Sri Lanka, Mother, Central Government, National News, Tamil Nadu, Chennai News, Santhan, Convicted, Rajiv Gandhi Assassination Case, Died, Hospital, Santhan, convicted in Rajiv Gandhi assassination case, dies in hospital.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.