TRAI Report | ഒരൊറ്റ മാസം കൊണ്ട് 41 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കി ജിയോയുടെ കുതിപ്പ്; പിന്നിലായി എയർടെലും വിയും; കണക്കുകൾ ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) പുത്തൻ ഓഫറുകൾ നൽകി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ തുടക്കം മുതലേ ജിയോ മുന്നിലായിരുന്നു. പല തരം ഓഫറുകൾ കണ്ടിട്ടാണ് ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട നെറ്റ്‌വർക്ക് ആയി ജിയോ മാറിയത്. ഇപ്പോഴിതാ ഈ വർഷം ജനുവരിയിൽ മാത്രം ജിയോക്ക് 41.78 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചു. എയർടെൽ, വി എന്നിവയെല്ലാം പിന്നിലാക്കിയാണ് ജിയോയുടെ കുതിപ്പ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യാണ് കണക്കുകൾ പുറത്തുവിട്ടത്.

TRAI Report | ഒരൊറ്റ മാസം കൊണ്ട് 41 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കി ജിയോയുടെ കുതിപ്പ്; പിന്നിലായി എയർടെലും വിയും; കണക്കുകൾ ഇങ്ങനെ

ജനുവരിയിലെ വലിയ നേട്ടത്തോടെ രാജ്യത്തെ ജിയോ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയർന്നു. എയർടെലിൻ്റെ ഉപയോക്താക്കളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. എയർടെൽ ജനുവരിയിൽ 7.52 ലക്ഷം പുതിയ മൊബൈൽ ഉപയോക്താക്കളെ ചേർത്തു, ഇത് ജിയോയേക്കാൾ 5-6 മടങ്ങ് കുറവാണ്. ഇതോടെ എയർടെൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം ഇപ്പോൾ 38.24 കോടിയായി ഉയർന്നു.

ജിയോയുടെ വളർച്ച മറ്റ് നെറ്റ്‌വർക്കുകൾക്ക് തിരിച്ചടിയായി മാറുകയാണ്. ജനുവരിയിൽ വി'യ്ക്ക് 15.2 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുകയുണ്ടായി. ഇതുമൂലം വി ഉപയോക്താക്കളുടെ എണ്ണം ഇപ്പോൾ 22.15 കോടിയായി കുറഞ്ഞു. കേരളത്തിൽ 88000 ത്തിലധികം പുതിയ വരിക്കാരെയാണ് ജിയോ നേടിയത്. ഇത് തീർത്തും ജിയോയുടെ നേട്ടമായാണ് കണക്കാക്കുന്നത്.

Keywords: News, National, New Delhi, TRAI, Telecom, Mobile Phone, Jio, Network, Report,  Reliance Jio adds over 41 lakh new mobile users in January: TRAI.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia