Wedding Reception | സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയുടെ വിവാഹ വിരുന്നില്‍ തിളങ്ങി മോഹന്‍ലാലും
Apr 17, 2024, 20:58 IST
ചെന്നൈ: (KVARTHA) സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയുടെ വിവാഹ വിരുന്നില്‍ തിളങ്ങി ബോളിവുഡിലേയും തെന്നിന്‍ഡ്യയിലേയും താരങ്ങള്‍. ചടങ്ങിനെത്തിയ അതിഥികള്‍ക്കൊപ്പം രണ്‍വീര്‍ സിങ്ങ് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
നീല നിറത്തിലുള്ള ലെഹങ്ക ചോളിയില്‍ സുന്ദരിയായാണ് ഐശ്വര്യ റിപസ്പഷനെത്തിയത്. അതേ നിറത്തിലുള്ള ഷെര്‍വാണി സ്യൂട് ആയിരുന്നു വരന്‍ തരുണ്‍ കാര്‍ത്തിക്കിന്റെ ഔട്ഫിറ്റ്. മോഹന്‍ലാല്‍, രണ്‍വീര്‍ സിങ്ങ്, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, ജാന്‍വി കപൂര്‍, ബോണി കപൂര്‍, ശ്രുതി ഹാസന്‍, രാം ചരണ്‍, ചിരഞ്ജീവി, കാജല്‍ അഗര്‍വാള്‍, കീര്‍ത്തി സുരേഷ്, ലോകേഷ് കനകരാജ്, അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ക്രീം നിറത്തിലുള്ള കുര്‍ത്ത ധരിച്ചാണ് മോഹന്‍ലാല്‍ ചടങ്ങിനെത്തിയത്.
ഗോട്ട് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് റഷ്യയിലായതിനാല്‍ വിജയ് റിസപ്ഷന് എത്തിയിരുന്നില്ല. വിജയിയുടെ ഭാര്യ സംഗീത ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. സംവിധായകന്‍ അറ്റ്ലീയാണ് വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. നയന്‍താര, വിഘ്നേഷ് ശിവന്‍, സൂര്യ, വിക്രം, കാര്‍ത്തി, കമല്‍ഹാസന്‍, രജനീകാന്ത്, മണിരത്നം, സുഹാസിനി തുടങ്ങി നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
അമേരികയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ് വരന്‍ തരുണ്‍. എന്നാല്‍ നേരത്തെ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍ എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റായ വിവരമാണെന്നും അച്ഛന്റെ ഉടമസ്ഥതയിലുള്ള അമേരികയിലെ ഐടി കംപനിയിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും തരുണ്‍ വ്യക്തമാക്കിയിരുന്നു. 'രത്നം' എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഹരിയോടൊപ്പം അഞ്ച് മാസം പ്രവര്‍ത്തിച്ച പരിചയം മാത്രമാണ് തനിക്ക് സിനിമയുമായുള്ളതെന്നും തരുണ്‍ പറഞ്ഞിരുന്നു.
ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021-ല്‍ ക്രികറ്റ് താരം രോഹിത് ദാമോദരനുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പോക്സോ കേസില്‍ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വിവാഹമോചിതരായി. രണ്ടുമാസം മാത്രമായിരുന്നു ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നത്.

Keywords: Ranveer Singh grooves at the wedding of Shankar’s daughter, joins ‘Jawan’ director Atlee on the dance floor, Chennai, News, Ranveer Singh, Dance, Wedding Reception, Social Media, Bolly Wood, Mohanlal, National.Ranveer , Atlee , Aditi Shankar Grooving For #AppadiPodu 🔥 pic.twitter.com/nmq25mPL1w
— Vijay Fans Trends 🐐 (@VijayFansTrends) April 16, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.