Rahul Gandhi | 4 ദിവസം 40 മണിക്കൂറിലേറെ സമയം ചോദ്യം ചെയ്യല്‍; അര മണിക്കൂര്‍ ഇടവേള നല്‍കി, രാത്രിയില്‍ വീണ്ടും രാഹുലിനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി

 


ന്യൂഡെല്‍ഹി: (www.kvartha.com) നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാലുദിവസങ്ങളിലായി ഇഡി ചോദ്യം ചെയ്തത് 40 മണിക്കൂറിലേറെ സമയം. അതിനിടെ ചൊവ്വാഴ്ച രാവിലെ ഹാജരായ രാഹുലിനോട് അര മണിക്കൂര്‍ ഇടവേള നല്‍കി രാത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കയാണ് ഇഡി. കഴിഞ്ഞ ആഴ്ചയില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ മൂന്നു ദിവസം കൊണ്ട് 30 മണിക്കൂറിലേറെ സമയമാണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്.

ഇടവേളയ്ക്കുശേഷം തിങ്കളാഴ്ചയും 10 മണിക്കൂറോളം രാഹുലിനെ ചോദ്യം ചെയ്തു. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന്റെ പങ്കാണ് ഇഡി അന്വേഷിക്കുന്നത്. ഇതേ കേസില്‍ സോണിയ ഗാന്ധിയ്ക്ക് ഹാജരാവാന്‍ ഇഡി ജൂണ്‍ 23 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം സോണിയ ഗാന്ധി കോവിഡ് അനുബന്ധ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലാണ്.

Rahul Gandhi | 4 ദിവസം 40 മണിക്കൂറിലേറെ സമയം ചോദ്യം ചെയ്യല്‍; അര മണിക്കൂര്‍ ഇടവേള നല്‍കി, രാത്രിയില്‍ വീണ്ടും രാഹുലിനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി


Keywords: Rahul Gandhi's Round 5 Of Questioning Today, New Delhi, News, Politics, Congress, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia