Droupadi Murmu | രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളുമായി ബിജെപി; രാഷ്ട്രീയം കണക്കിലെടുക്കാതെ ഐക്യകണ്‌ഠേന ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നാവശ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളുമായി ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രജ്ഞന്‍ ചൗധരി എന്നിവരോടും ഫാറൂഖ് അബ്ദുല്ല, എച് ഡി ദേവഗൗഡ എന്നീ മുതിര്‍ന്ന നേതാക്കളോടും രാഷ്ട്രീയം കണക്കിലെടുക്കാതെ ഐക്യകണ്‌ഠേന ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നാണ് ആവശ്യം.

Droupadi Murmu | രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളുമായി ബിജെപി; രാഷ്ട്രീയം കണക്കിലെടുക്കാതെ ഐക്യകണ്‌ഠേന ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നാവശ്യം

അതേ സമയം, എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു പാര്‍ലമെന്റില്‍ എത്തി നാമനിര്‍ദേശപത്രിക സമര്‍പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെയുള്ളവര്‍ ദ്രൗപദി മുര്‍മുവിന്റെ പേര് നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ തുടങ്ങിയവരാണ് ദ്രൗപദി മുര്‍മുവിനെ നിര്‍ദേശിക്കുന്ന പത്രികകളില്‍ ഒപ്പുവച്ചത്.

ജെഡിയു, ബിജു ജനതാദള്‍, വൈഎസ്ആര്‍കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ തുടങ്ങിയ പാര്‍ടികളും പിന്തുണച്ചു. ആകെ നാല് സെറ്റ് പത്രികകളാണ് നല്കിയത്. പാര്‍ലമെന്റ് വളപ്പിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രിക്കൊപ്പം മുര്‍മു 29-ാം നമ്പര്‍ മുറിയില്‍ രാജ്യസഭ സെക്രടറി ജെനറലിന് പത്രിക നല്‍കാനെത്തിയത്. സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരദ് പവാര്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും പത്രിക നല്കും മുമ്പ് മുര്‍മു വിളിച്ചു.

അതിനിടെ എന്‍ഡിഎ ദ്രൗപദി മുര്‍മുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയില്‍ ഭിന്നത രൂക്ഷമാണ്. യുപിഎയ്‌ക്കൊപ്പമുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

ആരെ പിന്തുണയ്ക്കണമെന്ന തീരുമാനമെടുക്കാന്‍ ശനിയാഴ്ച ജെഎംഎം യോഗം ചേരും. ജനാതദള്‍ എസും മുര്‍മുവിനെ പിന്തുണയ്ക്കണം എന്ന നിലപാടിലാണ്. 27 നാകും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പത്രിക സമര്‍പിക്കുക. പിന്തുണ തേടി ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ യശ്വന്ത് സിന്‍ഹ വരുന്ന രണ്ട് ദിവസം സന്ദര്‍ശനം നടത്തും.

അതിനിടെ രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കത്ത് നല്‍കി.

തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമര്‍പിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ ഇടതുപക്ഷവും പ്രതിപക്ഷവും തയാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.

Keywords: Presidential election: BJP chief JP Nadda reaches out to Opposition leaders seeking support for Droupadi Murmu, New Delhi, News, Politics, President Election, BJP, Letter, Congress, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia