Cop Shot Dead | പുല്‍വാമയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു; വസതിയിലേക്ക് ഇരച്ചുകയറി ഭീകരര്‍ കൊന്നതാണെന്ന് കശ്മീര്‍ പൊലീസ്

 



ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. സാമ്പോറ സബ് ഇന്‍സ്‌പെക്ടര്‍ ഫറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലാണ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ നിലയില്‍ എസ്‌ഐയുടെ മൃതദേഹം കണ്ടെത്തിയത്. 

വെള്ളിയാഴ്ച രാത്രി ഇദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചു കയറിയ ഭീകരര്‍ വെടിവച്ചു കൊന്നതാണെന്ന് കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപോര്‍ടില്ല. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് സംഭവം. 

Cop Shot Dead | പുല്‍വാമയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു; വസതിയിലേക്ക് ഇരച്ചുകയറി ഭീകരര്‍ കൊന്നതാണെന്ന് കശ്മീര്‍ പൊലീസ്


കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഇതില്‍ ഒരാള്‍ ജൂണ്‍ രണ്ടിന് കുല്‍ഗാമില്‍ ബാങ്ക് മാനേജരായ രാജസ്താന്‍ സ്വദേശിയെ വെടിവച്ചു കൊന്നയാളായിരുന്നുവെന്നും ഇവരില്‍നിന്നും എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും സുരക്ഷാസേന വ്യക്തമാക്കിയിരുന്നു.

Keywords:  News,National,India,Srinagar,Jammu,Kashmir,Police,Killed,Terror Attack,Top-Headlines, Off-Duty Cop Shot Dead By Terrorists In Jammu And Kashmir's Pampore: Police 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia