Sunita Kejriwal | നരേന്ദ്രമോദിക്ക് അധികാരത്തിന്റെ അഹങ്കാരം; അരവിന്ദ് കേജ് രിവാള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവെന്ന് ഭാര്യ സുനിത കേജ് രിവാള്‍

 


ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അരവിന്ദ് കേജ് രിവാളിന്റെ ഭാര്യ സുനിത കേജ്രിവാള്‍. നരേന്ദ്രമോദിക്ക് അധികാരത്തിന്റെ അഹങ്കാരമെന്ന് പറഞ്ഞ സുനിത അരവിന്ദ് കേജ് രിവാള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവെന്നും പൊതുജനത്തിന് എല്ലാം അറിയാമെന്നും എക്‌സില്‍ കുറിച്ചു.

Sunita Kejriwal | നരേന്ദ്രമോദിക്ക് അധികാരത്തിന്റെ അഹങ്കാരം; അരവിന്ദ് കേജ് രിവാള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവെന്ന് ഭാര്യ സുനിത കേജ് രിവാള്‍

സുനിതയുടെ വാക്കുകള്‍:

മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തില്‍ മോദി അറസ്റ്റ് ചെയ്തു. അദ്ദേഹം എല്ലാവരേയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് ഡെല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. അകത്തായാലും പുറത്തായാലും കേജ് രിവാള്‍ തന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കുന്നു. പൊതുജനത്തിന് എല്ലാം അറിയാം. ജയ് ഹിന്ദ്, സുനിത കേജ്രിവാള്‍ എക്‌സില്‍ കുറിച്ചു.

ഡെല്‍ഹി മദ്യനയക്കേസില്‍ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പ്രതിപക്ഷത്തെ പ്രമുഖനേതാവായ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ ഇ ഡി. അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സുരക്ഷാ സന്നാഹങ്ങളുമായി ഇഡിയുടെ എട്ടംഗസംഘം കേജ് രിവാളിന്റെ ഡെല്‍ഹിയിലെ ഫ് ളാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയില്‍ എത്തിയത്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കേജ് രിവാളിന്റെ അറസ്റ്റ് പാര്‍ടിക്ക് കനത്ത തിരിച്ചടിയാണ്.

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു നടന്നത്. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ കേജ് രിവാളിന് ജാമ്യം ലഭിക്കുന്നത് സംബന്ധിച്ചുള്ള വാദം സുപ്രീംകോടതിയില്‍ തുടരുകയാണ്.


Keywords: 'Modiji Trying To Crush Everyone,' Wife Sunita Says In First Reaction On Arvind Kejriwal's Arrest, New Delhi, News, Sunitha Kejriwal, Criticized, Social Media, Prime Minister, Politics, Supreme Court, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia