Reward | ഭാര്യ ജയിച്ചാല്‍ ഓരോ വോടര്‍ക്കും 16 ലക്ഷം നല്‍കും; വമ്പന്‍ ഓഫറുമായി ഈ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്!

 


ഭോപാല്‍: (KVARTHA) ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭാര്യയുടെ വിജയത്തിനായി വമ്പന്‍ ഓഫറുമായി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്. ഭാര്യയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ ഓരോ വോടര്‍ക്കും 16 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി അറിയേണ്ടത് പണത്തിന് മുന്നില്‍ വോടര്‍മാര്‍ വീണപോകുമോ എന്നാണ്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശശി സലാലസിന് വേണ്ടിയാണ് ഭര്‍ത്താവ് സ്റ്റാന്‍ലി ലൂയിസ് ഓഫറുമായി രംഗത്തെത്തിയത്. സ്റ്റാന്‍ലി തന്നെയാണ് ഇവര്‍ക്ക് വോട് തേടി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുള്ളതും.

Reward | ഭാര്യ ജയിച്ചാല്‍ ഓരോ വോടര്‍ക്കും 16 ലക്ഷം നല്‍കും; വമ്പന്‍ ഓഫറുമായി ഈ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്!

പ്രചാരണത്തിനും ഉണ്ട് ഏറെ പ്രത്യേകത. പ്രത്യേകം അലങ്കരിച്ച കുതിരവണ്ടിയിലാണ് ഇരുവരും പ്രചാരണത്തിനിറങ്ങുന്നത്. നാലാള്‍ കൂടുന്ന സ്ഥലത്തെത്തിയാല്‍ സ്റ്റാന്‍ലി തന്റെ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിക്കും. ഭാര്യയെ വിജയിപ്പിച്ചാല്‍ ഓരോ വോടര്‍ക്കും 20,000 മില്യന്‍ ഡോളര്‍(ഏകദേശം 16 ലക്ഷം രൂപ) നല്‍കുമെന്ന്. പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നും വെളിപ്പെടുത്തുന്നുണ്ട്.

യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഏഷ്യയുടെ പ്രസിഡന്റ് ആണ് താനെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഭാര്യയെ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരികയുടെ വൈസ് പ്രസിഡന്റായും വോടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഇന്ദ്ര മാര്‍കറ്റില്‍ കുതിര വണ്ടിയിലെത്തി ശശി സലാലസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

പതിറ്റാണ്ടുകളായി മധ്യപ്രദേശിലെ ബിജെപി കോട്ടയാണ് ജബല്‍പൂര്‍. യുവനേതാവ് ആശിഷ് ദുബേയെയാണ് ഇത്തവണ ബിജെപി മത്സരത്തിനിറക്കിയിരിക്കുന്നത്. ദിനേശ് യാദവ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1996 മുതല്‍ ഇതുവരെ ബിജെപി സ്ഥാനാര്‍ഥികള്‍ മാത്രമേ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളൂ. 2004 മുതല്‍ 2023 വരെ മണ്ഡലം നാലുതവണ തുടര്‍ചയായി ഇവിടെനിന്നു പാര്‍ലമെന്റിലെത്തിയത് നിലവിലെ മധ്യപ്രദേശ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാകേഷ് സിങ് ആണ്.

2023ല്‍ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജബല്‍പൂര്‍ വെസ്റ്റില്‍നിന്നു വിജയിച്ച് ഇദ്ദേഹം നിയമസഭയിലെത്തി. മോഹന്‍ യാദവ് സര്‍കാരില്‍ പൊതുമരാമത്ത് മന്ത്രിയുമായി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4,54,744 വോടിന്റെ ഭൂരിപക്ഷത്തിനാണ് ജബല്‍പൂരില്‍നിന്ന് രാകേഷ് കോണ്‍ഗ്രസിന്റെ വിവേക് കൃഷ്ണ തങ്കയെ ഇയാള്‍ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ റെകോര്‍ഡ് ഭൂരിപക്ഷം കൂടിയായിരുന്നു ഇത്.

Keywords: Lok Sabha Election 2024: Jabalpur Candidate's Hubby Promises Award Of ₹16 Lakh Per Voter On Her Victory, Madhya Pradesh, News, Lok Sabha Election, Campaign, Candidate's Hubby Promises Award, BJP, Politics, Congress, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia