Khalistan Slogans | പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖലിസ്താന്‍ അനുകൂല പരിപാടിയില്‍ പ്രസംഗിച്ച സംഭവം; കനേഡിയന്‍ ഹൈകമിഷണറെ വിളിച്ചു വരുത്തി ഇന്‍ഡ്യ പ്രതിഷേധമറിയിച്ചു

 


ന്യൂഡെല്‍ഹി: (KVARTHA) കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖലിസ്താന്‍ അനുകൂല പരിപാടിയില്‍ പ്രസംഗിച്ച സംഭവത്തിന് പിന്നാലെ ഇന്‍ഡ്യയിലെ കനേഡിയന്‍ ഹൈകമിഷണറെ വിളിച്ചു വരുത്തി ഇന്‍ഡ്യ പ്രതിഷേധമറിയിച്ചു. ഏപ്രില്‍ 28ന് ടൊറന്റോയില്‍ നടന്ന ഖല്‍സ പരേഡിലായിരുന്നു ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത് സംസാരിച്ചത്.

ജസ്റ്റിന്‍ ട്രൂഡോ സംസാരിക്കാനായി വേദിയിലേക്ക് കയറവേ 'ഖലിസ്താന്‍ സിന്ദാബാദ്' എന്ന വിളികള്‍ ഉയരുന്നുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെയും ഖലിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. പ്രതിപക്ഷനേതാവ് പിയറി പൊയിലിവര്‍ സംസാരിക്കാനായി വേദിയിലേക്ക് കയറുമ്പോഴും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. 

Khalistan Slogans | പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖലിസ്താന്‍ അനുകൂല പരിപാടിയില്‍ പ്രസംഗിച്ച സംഭവം; കനേഡിയന്‍ ഹൈകമിഷണറെ വിളിച്ചു വരുത്തി ഇന്‍ഡ്യ പ്രതിഷേധമറിയിച്ചു


സിഖ് സമുദായത്തിന്റെ അവകാശങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തില്‍ ജസ്റ്റിന്‍ ട്രുഡോ വ്യക്തമാക്കി. ഇതിന്റെ വീഡിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ ഇന്‍ഡ്യയുടെ പ്രതിഷേധവും ആശങ്കയും ഹൈകമിഷണറെ അറിയിച്ചതായി ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയുടെ മണ്ണില്‍ വീണ്ടും ഇടം നല്‍കുന്നുവെന്നു വ്യക്തമാക്കുന്നതാണ് സംഭവമെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട്.

Keywords: Khalistan Slogans At Event Attended By Trudeau, India Summons Canada Envoy, New Delhi, News, Khalistan Slogans, Protest, Canadian Prime Minister, Justin Trudeau, Statement, Protection, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia