International Yoga Day | അന്താരാഷ്ട്ര യോഗ ദിനം: ലഡാക് മുതല്‍ സികിം വരെയുള്ള മഞ്ഞ് മൂടിയ മലനിരകളില്‍ സൈനികര്‍ യോഗ ചെയ്തു; ചിത്രം വൈറല്‍

 





ന്യൂഡെല്‍ഹി: (www.kvartha.com) അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്‍ഡ്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ യോഗ ചെയ്തു. ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തില്‍ യോഗാ ഗുരു ബാബാ രാംദേവും മൈസൂറില്‍, പ്രധാനമന്ത്രി മോദിയും യോഗ ചെയ്തു. 

അതിനിടെ, ഐടിബിപി പ്രവര്‍ത്തകര്‍ ലഡാക് മുതല്‍ സിക്കിം വരെയുള്ള മഞ്ഞ് മൂടിയ മലനിരകളില്‍ യോഗ ചെയ്തു. ഐടിബിപിയിലെ ഹിംവീര്‍മാരുടെ മനോഹരമായ യോഗാ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

International Yoga Day | അന്താരാഷ്ട്ര യോഗ ദിനം: ലഡാക് മുതല്‍ സികിം വരെയുള്ള മഞ്ഞ് മൂടിയ മലനിരകളില്‍ സൈനികര്‍ യോഗ ചെയ്തു; ചിത്രം വൈറല്‍


ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ഹിംവീര്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ സികിമില്‍ 17,000 അടി മഞ്ഞുവീഴ്ചയുള്ള സ്ഥലത്ത് യോഗ പരിശീലിക്കുന്നത് കണ്ടു. ഉത്തരാഖണ്ഡില്‍ 16,000 അടി ഉയരത്തില്‍ യോഗ ചെയ്യുന്നതും കണ്ടു. ഇതിന് പുറമെ ഹിമാചല്‍ പ്രദേശില്‍ 16500 അടി ഉയരത്തില്‍ യോഗ അഭ്യസിക്കുകയും ചെയ്തു.

ലഡാകിലും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ഹിംവീര്‍ 17,000 അടി ഉയരത്തില്‍ യോഗ ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ  ചില മികച്ച ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇതിന് പുറമെ ചില വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.

International Yoga Day | അന്താരാഷ്ട്ര യോഗ ദിനം: ലഡാക് മുതല്‍ സികിം വരെയുള്ള മഞ്ഞ് മൂടിയ മലനിരകളില്‍ സൈനികര്‍ യോഗ ചെയ്തു; ചിത്രം വൈറല്‍


യോഗ ആരോഗ്യകരമായ ജീവിതത്തിന് ആത്മവിശ്വാസം നല്‍കുന്നുവെന്നും യോഗ എല്ലാ വീട്ടിലും വ്യാപിക്കുന്നെന്നും, അതോടൊപ്പം യോഗ ആഗോള ഉത്സവമായി മാറിയിരിക്കുന്നു എന്നും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.

കോവിഡ് കാരണം, 2020, 2021 വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനം പരസ്യമായി ആഘോഷിച്ചിട്ടില്ലായിരുന്നു.

Keywords:  News,National,India,New Delhi,Yoga,Soldiers,Photo,Prime Minister,Social-Media,Top-Headlines,Trending, International yoga day himveers of Indo-Tibetan border police practice yoga
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia