UNHRC | കശ്മീർ പരാമര്‍ശത്തിൽ ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ

 


ന്യൂഡെൽഹി: (KVARTHA) ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) ജമ്മു കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെ പാകിസ്‌താനെയും തുർക്കിയെയും രൂക്ഷമായി വിമർശിച്ച് ഇന്ത്യ. യുഎൻഎച്ച്ആർസിയുടെ 55-ാമത് സെഷനിൽ സംസാരിച്ച ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ്, കശ്മീർ വിഷയം ഉയർത്താൻ തുർക്കി നടത്തിയ ശ്രമങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ഭാവിയിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു.

UNHRC | കശ്മീർ പരാമര്‍ശത്തിൽ ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ കൗൺസിലിൻ്റെ ഫോറം ഒരിക്കൽ കൂടി ദുരുപയോഗം ചെയ്യപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും പാകിസ്താന്റെ പരാമർശങ്ങളെ കുറിച്ച് അവർ വ്യക്തമാക്കി. ജമ്മു കശ്മീരിൽ സാമൂഹിക-സാമ്പത്തിക വികസനവും നല്ല ഭരണവും ഉറപ്പാക്കാൻ ഇന്ത്യ ഭരണഘടനാപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ പ്രതിനിധി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ സംസാരിക്കാൻ പാകിസ്താന് അവകാശമില്ല. പാകിസ്താൻ്റെ മനുഷ്യാവകാശ റെക്കോർഡ് നിരാശാജനകമാണെന്ന് അവർ വിശേഷിപ്പിച്ചു.



'2023 ഓഗസ്റ്റിൽ, പാകിസ്താനിലെ ജരൻവാല നഗരത്തിൽ ന്യൂനപക്ഷ ക്രിസ്ത്യൻ സമൂഹത്തിനെതിരെ വലിയ തോതിലുള്ള ക്രൂരത നടന്നു, അതിൽ 19 പള്ളികൾ നശിപ്പിക്കപ്പെട്ടു. 89 ക്രിസ്ത്യൻ വീടുകൾ കത്തിച്ചു. യുഎൻ നിരോധിത ഭീകരരെ പോറ്റിവളർത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു.ലോകമെമ്പാടും തീവ്രവാദം സ്പോൺസർ ചെയ്ത് സ്വന്തം കൈകൾ രക്തച്ചൊരിച്ചിലിൽ നനഞ്ഞിരിക്കുന്ന പാകിസ്താന് ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയാൻ അവകാശമില്ലെന്നും അനുപമ പറഞ്ഞു. ഫെബ്രുവരി 26 മുതൽ ഏപ്രിൽ അഞ്ച് വരെയാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിൻ്റെ 55-ാമത് പതിവ് സമ്മേളനം നടക്കുന്നത്.

UNHRC | കശ്മീർ പരാമര്‍ശത്തിൽ ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ

Keywords: News, National, Kashmir, Pakistan, New Delhi, UN Human Rights Council, Christian,  India Slams Pakistan For 'Unsolicited Comments' on Kashmir At UNHRC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia