Supreme Court | പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സിപിഎം; ഹാജരാകുന്നത് ബൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍

 


ന്യൂഡെല്‍ഹി: (KVARTHA) രാജസ്താനിലും ഉത്തര്‍പ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനൊരുങ്ങി സിപിഎം. സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ അഭിഭാഷകനാണ് കോടതിയില്‍ ഇക്കാര്യം ഉന്നയിക്കുന്നത്. നേരത്തെ തന്നെ നിലനില്‍ക്കുന്ന വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസുകള്‍ ചൊവ്വാഴ്ച സുപ്രീം കോടതിയുടെ 21-ാമത്തെ വിഷയമായി പരിഗണിക്കുന്നുണ്ട്.

അതു പരിഗണിക്കുമ്പോഴാണ് മോദിയുടെ പ്രസംഗം സുപ്രീം കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരിക. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇവ പരിഗണിക്കുക. വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വൃന്ദ കാരാട്ട് കക്ഷിയുമാണ്.

Supreme Court | പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സിപിഎം; ഹാജരാകുന്നത് ബൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍
 
വിദ്വേഷ പ്രസംഗങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരോ വ്യക്തിയും നടത്തുന്ന പ്രസംഗം എടുത്തു പരിഗണിക്കാന്‍ പരിമിതിയുണ്ടെന്നും അറിയിച്ചിരുന്നു. അതത് സംസ്ഥാനങ്ങളില്‍ ഉയരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അവിടെത്തന്നെ നടപടിയെടുക്കണമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

രാജസ്താനിലെ ബന്‍സ്വാഡയില്‍ മോദി, കോണ്‍ഗ്രസ് വന്നാല്‍ 'കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്' സ്വത്തു വീതിച്ചു നല്‍കുമെന്ന് പറഞ്ഞതു വിവാദമായതിനു പിന്നാലെ കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 'സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കും' എന്നും പറഞ്ഞിരുന്നു.

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമും തിരഞ്ഞെടുപ്പു കമിഷനു പരാതി നല്‍കിയിരുന്നുവെങ്കിലും ഇതേക്കുറിച്ചു 'പ്രതികരണമില്ലെ'ന്ന് കമിഷന്‍ വക്താവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡെല്‍ഹിയിലെ മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വൃന്ദാ കാരാട്ട് പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ തയാറാകാതെ വന്നതോടെയാണ് കേസ് സുപ്രീം കോടതിയില്‍ ഉന്നയിക്കുന്നത്.

സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പൊലീസ് സ്റ്റേഷനില്‍നിന്നുണ്ടായതെന്നും വൃന്ദയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിക്കും. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രധാനമന്ത്രിക്കെതിരേ കോടതി തന്നെ നേരിട്ട് നടപടി സ്വീകരിക്കണമെന്നും വൃന്ദയുടെ അഭിഭാഷകര്‍ ആവശ്യപ്പെടും.

Keywords: Hold PM accountable, it’s trial of EC too, says Congress; CPM also seeks action, New Delhi, News, Supreme Court, Case, PM Narendra Modi, Complaint, Congress; CPM, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia