High Uric Acid | യൂറിക് ആസിഡ് കൂടുതലായാല്‍ വരാന്‍ പോകുന്നത് ഈ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

 

ന്യൂഡെൽഹി: (KVARTHA) നമ്മുടെ ജീവിത ശൈലികൾ മാറുന്നതിനൊപ്പം ആരോഗ്യ നിലയിലെ വ്യതിയാനം വർധിച്ചു വരുന്നുണ്ട്. അത് രോഗങ്ങളായും മരണങ്ങൾ ആയും പ്രതിഫലിക്കുന്നു. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പല രോഗങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ യൂറിക് ആസിഡ് സംബന്ധമായ പ്രശ്‌നങ്ങളും സാധാരണയായി മാറിയിരിക്കുന്നു. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം പോലെയുള്ള ഗുരുതര പ്രശ്നങ്ങളിലേക്ക് എത്തിച്ചേക്കാം.

High Uric Acid | യൂറിക് ആസിഡ് കൂടുതലായാല്‍ വരാന്‍ പോകുന്നത് ഈ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

എന്താണ് യൂറിക് ആസിഡ്?

നമ്മുടെ ഭക്ഷണത്തിലും ശരീര കോശങ്ങളിലും അടങ്ങിയിട്ടുള്ള പ്രോടീനുകൾ വിഘടിച്ചുണ്ടാകുന്ന പ്യൂരിന്റെ വിഘടനത്തിൽ നിന്നുണ്ടാകുന്ന അമ്ലമാണ് യൂറിക് ആസിഡ്. പുരുഷന്മാരിൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ഏഴിലും സ്ത്രീകളിൽ ആറിലും കുറവായിരിക്കണം. രക്തത്തിൽ ഇതിന്റെ തോത് വർധിക്കുമ്പോഴാണ് ശാരീരിക അസ്വസ്ഥതയിലേക്കും വൃക്കകളുടെ പ്രവർത്തന തകരാറിലേക്കും നയിക്കുന്നത്. ഈ അവസ്ഥയെ ഹൈപ്പർ യുറീസെമിയ എന്ന് പറയുന്നത്.

ഇത് കൂടുംതോറും ശരീരത്തിൽ യൂറിക് ആസിഡ് ക്രിസ്റ്റൽസ് ഉണ്ടാകുന്നു. ഈ ക്രിസ്റ്റലുകൾ കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നതിനൊപ്പം അസഹ്യമായ വേദനയും ഇതിന്റെ തുടക്കമാണ്. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ അങ്ങനെ ശരീരത്തിന്റെ ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നതാണ് വേദന.

ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളൊക്കെ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായകരമാകുന്ന ഭക്ഷണങ്ങളാണ്. വിറ്റമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം ഇവയൊക്കെ ധാരാളം അടങ്ങിയിട്ടുള്ളതുമായ നേന്ത്രപ്പഴം യൂറിക് ആസിഡ് കൂടിയിട്ടുള്ളവർക്ക് നിത്യജീവിതത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്യൂരിൻ വളരെ കുറഞ്ഞ ഭക്ഷണങ്ങൾ യൂറിക് ആസിഡുള്ളവർക്ക് നല്ലതാണ്. ഉയർന്ന രക്ത സമ്മർദ്ദത്തിനും നല്ലതാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാവിയിൽ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. ബദാം, കശുവണ്ടി, ചീര, മത്തങ്ങ തുടങ്ങിയ പച്ചക്കറികളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

മാംസം, കൊഴുപ്പ്, വിവിധയിനം യീസ്റ്റ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ബ്രഡ്, ബിയര്‍, മദ്യം, കേക്ക്, കോള, ടിന്നില്‍ വരുന്ന ജ്യൂസ് ഇങ്ങനെയുള്ള ചില ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കുക. ദിവസവും ഗ്രീൻ ടീ കുടിക്കുന്നതും യൂറിക് ആസിഡ് ഉള്ളവർക്ക് നല്ലതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കോഫിയും നല്ലതാണെന്ന് അഭിപ്രായമുണ്ട്. നല്ല ഭക്ഷണ ശീലങ്ങൾക്ക് ഒപ്പം ആദ്യ ഘട്ടത്തിൽ തന്നെ ആരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും ചികിത്സ ഉറപ്പ് വരുത്താനും പ്രത്യേക ശ്രദ്ധ ചെലുത്തുക. ഭൂരിഭാഗം അസുഖങ്ങളുടെയും ഉറവിട സ്രോതസ് മോശമായ ഭക്ഷണ ശൈലിയും വ്യായാമക്കുറവുമാണ്. ഒരു നിമിഷത്തെ നാവിലെ രുചിക്ക് വേണ്ടി ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളും പാനീയങ്ങളും കഴിച്ച് രോഗങ്ങളെ വരുത്താതെ ആരോഗ്യ സംരക്ഷണത്തിന് വില കല്പിക്കുക.

Keywords: News, National, New Delhi, High Uric Acid, Health, Lifestyle, Kidney Stone, Food, Doctor, Treatment,   High Uric Acid: How to Stay in a Safe Range, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia