Air Pollution | അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഡെല്‍ഹി നഗരാതിര്‍ത്തിക്കുള്ളില്‍ 5 മാസത്തേക്ക് ചരക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്

 



ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി നഗരാതിര്‍ത്തിക്കുള്ളില്‍ അഞ്ച് മാസത്തേക്ക് ചരക്ക് വാഹനങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി. ഒക്ടോബര്‍ ഒന്നു മുതല്‍ 2023 ഫെബ്രുവരി 28 വരെയാണ് ഇടത്തരം, വലിയ ചരക്ക് വാഹനങ്ങള്‍ക്ക് കെജ്രിവാള്‍ സര്‍കാര്‍ വിലക്കേര്‍പെടുത്തിയിരിക്കുന്നത്. 

എന്നാല്‍ പഴം, പച്ചക്കറി, ധാന്യങ്ങള്‍, പാല്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഡീസല്‍ വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ല. ശീതകാലത്ത് ഡെല്‍ഹിയില്‍ വാഹനങ്ങള്‍ മൂലമുള്ള അന്തരീക്ഷമലിനീകരണം വര്‍ധിക്കുകയും വായുവിന്റെ ഗുണമേന്മ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. 

അതിനിടെ, സര്‍കാര്‍ തീരുമാനത്തിനെതിരെ വ്യാപാരികളും ചരക്കുവാഹന ഉടമകളും രംഗത്തെത്തി. സര്‍കാരിന്റെ ഈ തീരുമാനം വ്യാപാരരംഗത്ത് നഷ്ടമുണ്ടാക്കുമെന്നും മലിനീകരണം തടയാന്‍ സര്‍കാര്‍ മറ്റുമാര്‍ഗങ്ങള്‍ തേടണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

Air Pollution | അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഡെല്‍ഹി നഗരാതിര്‍ത്തിക്കുള്ളില്‍ 5 മാസത്തേക്ക് ചരക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്


വിലക്കേര്‍പെടുത്തിയ കാലയളവില്‍ ഉത്സവങ്ങളും വിവാഹാഘോഷങ്ങളും കൂടുതലായി നടക്കുന്നതിനാല്‍ ഇത്തരത്തിലുള്ള വിലക്ക് ഡെല്‍ഹിയിലെ വ്യാപാരമേഖലയെ തകര്‍ക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്‍ഡ്യ ട്രേഡേഴ്സിന്റെ സെക്രടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാല്‍ പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍കാരിന്റെ ഇടപെടല്‍ തേടുമെന്നും അദ്ദേഹം അറിയിച്ചു.

ഡെല്‍ഹിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ വ്യാപാരത്തിനായി മറ്റിടങ്ങള്‍ തേടുമെന്നും അത് ഡെല്‍ഹിയുടെ വ്യാപാരമേഖലയെ തകിടം മറിക്കുമെന്നും പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ഡെല്‍ഹി ഗുഡ്സ് ട്രാന്‍സ്പോര്‍ട് ഓര്‍ഗനൈസേഷന്‍ അംഗം രാജേന്ദ്ര കപൂര്‍ പറഞ്ഞു. പുതിയ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ലഫ്റ്റനന്റ് ഗവര്‍നര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  News,National,India,New Delhi,Vehicles,Pollution,Travel,Transport, Heavy vehicles' entry to be banned in Delhi from Oct-Feb next year
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia