Flames Shoot | പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടിത്തം; വന്‍ അപകടം ഒഴിവായത് ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം 
 

 
Flames Shoot From Air Canada Boeing Jet moments After Take- off, New Delhi, News, Flames Shoot,  Air Canada Boeing Jet, Take- off, Social Media, National News


പാരീസിലേക്ക് പുറപ്പെട്ട എയര്‍ കാനഡയുടെ ബോയിങ് 777 വൈഡ് ബോഡി വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീപ്പിടിച്ചത്

വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചതിന്റെ വീഡിയോ ബഹിരാകാശയാത്രികന്‍ ക്രിസ് ഹാഡ് ഫീല്‍ഡ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: (KVARTHA) പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടിത്തം. വെള്ളിയാഴ്ച ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പാരീസിലേക്ക് പുറപ്പെട്ട എയര്‍ കാനഡയുടെ ബോയിങ് 777 വൈഡ് ബോഡി വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീപ്പിടിച്ചത്. എന്നാല്‍ വന്‍ അപകടം ഒഴിവായത് ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം.


സംഭവ സമയത്ത് 389 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോള്‍, വലത് എന്‍ജിനില്‍ നിന്ന് സ്ഫോടന സാധ്യത തോന്നിപ്പിക്കുന്ന തരത്തില്‍ തീപ്പൊരി ഉണ്ടായത് എയര്‍ ട്രാഫിക് കണ്‍ട്രോളറി (എടിസി)ല്‍ കാണുകയും ഉടന്‍ തന്നെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. 

വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചതിന്റെ വീഡിയോ ബഹിരാകാശയാത്രികന്‍ ക്രിസ് ഹാഡ് ഫീല്‍ഡ് ആണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചത്.  പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും മികച്ച പ്രവര്‍ത്തനമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ എടിസിയുമായി പൈലറ്റിന്റെ ആശയവിനിമയത്തിന്റെ റെകോര്‍ഡിങും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പുകയും തീയും പടരുന്നതായി എയര്‍ കാനഡ പൈലറ്റുമാര്‍ അറിയിച്ചപ്പോള്‍ വിമാനം നിലത്ത് നിന്ന് 1000 അടി ഉയരത്തിലായിരുന്നുവെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് പൈലറ്റുമാര്‍ വിമാനം വിദഗ്ധമായി തിരിച്ച് ടൊറന്റോയിലേക്ക് മടങ്ങി. 

അപ്പോഴേക്കും അപകടത്തില്‍പ്പെട്ട വിമാനത്തിന് ഇറങ്ങാന്‍ എടിസി റണ്‍വേ 23 ഒഴിപ്പിക്കുകയും സഹായത്തിനായി അഗ്നിശമന വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.കംപ്രസര്‍ നിലച്ചതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് എയര്‍ കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. വൈകുന്നേരം തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും എയര്‍ കാനഡ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia