Rejected | ആശ്വാസം തേടി നല്‍കിയ ഹര്‍ജിക്ക് തിരിച്ചടി; അരവിന്ദ് കേജ് രിവാള്‍ കസ്റ്റഡിയില്‍ തുടരും, കേസില്‍ ഏപ്രില്‍ 2 ന് വീണ്ടും പരിഗണിക്കും

 


ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാലാശ്വാസമില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍നിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയില്‍ നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്. കേസ് വീണ്ടും ഏപ്രില്‍ മൂന്നിനു പരിഗണിക്കും. അന്നു തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ഉത്തരവില്‍ വ്യക്തമാക്കി.

Rejected | ആശ്വാസം തേടി നല്‍കിയ ഹര്‍ജിക്ക് തിരിച്ചടി; അരവിന്ദ് കേജ് രിവാള്‍ കസ്റ്റഡിയില്‍ തുടരും, കേസില്‍ ഏപ്രില്‍ 2 ന് വീണ്ടും പരിഗണിക്കും
 

അറസ്റ്റ് ചോദ്യംചെയ്തും ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയില്‍ കോടതി ഇഡിയുടെ വിശദീകരണം തേടി നോടീസ് നല്‍കി. നോടീസിന് മറുപടി നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ സമയം അനുവദിച്ചു. ഏപ്രില്‍ മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

കേജ്രിവാളിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. ഉച്ചയ്ക്കു രണ്ടുമണിക്ക് റോസ് അവന്യൂ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിനെതിരെ കേജ്രിവാള്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്കു നല്‍കിയില്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജെനറല്‍ എസ് വി രാജു പറഞ്ഞു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 23നു കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് കഴിഞ്ഞദിവസം മാത്രമാണു തങ്ങള്‍ക്കു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വാദത്തിനിടെ ഇഡിക്കെതിരെ കേജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി കഴിഞ്ഞദിവസം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കേജ് രിവാളിനെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. കേസില്‍ കുടുക്കാന്‍ പാളയത്തിലുള്ളവരെ തന്നെ ഒറ്റുകാരാക്കിയെന്നാണു സിങ്വിയുടെ വാദം. ചരിത്രത്തിലും ഇത്തരത്തിലുള്ള വഞ്ചകരുണ്ട്. അവര്‍ക്കു അവരുടെ കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. അവരുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും സിങ്വി വാദിച്ചു.

ഇതു ജനാധിപത്യം കൂടി ഉള്‍പ്പെട്ട കേസാണെന്നും നിയവിരുദ്ധമായ അറസ്റ്റ് ആണെങ്കില്‍ ഒരു ദിവസം പോലും തടവില്‍ കഴിയുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സമയം നീട്ടി ചോദിക്കുന്നതിലൂടെ ഇഡി അവരുടെ ഗൂഢോദ്ദേശ്യം വെളിപ്പെടുത്തുകയാണെന്നും സിങ്വി വാദിച്ചു.

Keywords: Excise policy case: Delhi HC rejects CM Kejriwal's interim bail plea, New Delhi, News, Excise Policy Case, Delhi HC, Rejected, Chief Minister, Kejriwal's Interim Bail Plea, Enforcement, Notice, National.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia