UTI Warning | മിക്കവരുടെയും ജീവിതത്തിലെ ഈ 5 ശീലങ്ങൾ നിങ്ങൾക്കുമുണ്ടോ? പുരുഷന്മാരിൽ അടിക്കടി മൂത്രത്തിൽ അണുബാധയുണ്ടാക്കും; മാറ്റേണ്ട കാര്യങ്ങൾ

 


ന്യൂഡെൽഹി: (KVARTHA) പുരുഷന്മാർക്കും മൂത്രാശയത്തിൽ അണുബാധ (UTI) ഉണ്ടാകാം, എന്നിരുന്നാലും ഇത് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. മൂത്രാശയത്തിലെ അണുബാധ ഉണ്ടാക്കുന്നത് സാധാരണയായി ഇ-കോളി എന്ന ബാക്ടീരിയ ആണ്. മനുഷ്യന്റെ കുടലിനുള്ളിൽ കാണുന്ന ഈ ബാക്ടീരിയ മലദ്വാരത്തിനു ചുറ്റും തമ്പടിക്കുകയും അവിടെ നിന്ന് മൂത്രനാളിയിലേക്കു വ്യാപിക്കുമ്പോഴാണ് മൂത്രത്തിലെ അണുബാധ ഉണ്ടാകുന്നത്.
  
UTI Warning | മിക്കവരുടെയും ജീവിതത്തിലെ ഈ 5 ശീലങ്ങൾ നിങ്ങൾക്കുമുണ്ടോ? പുരുഷന്മാരിൽ അടിക്കടി മൂത്രത്തിൽ അണുബാധയുണ്ടാക്കും; മാറ്റേണ്ട കാര്യങ്ങൾ

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അണുബാധയും മൂത്രത്തിലെ അണുബാധയ്ക്ക് കാരണമാകും. പുരുഷന്മാരിൽ മൂത്രത്തിലെ അണുബാധയുടെ ലക്ഷണങ്ങൾ സ്ത്രീകളേക്കാൾ കുറവാണ്, എന്നാൽ ചില സാധാരണ ലക്ഷണങ്ങളായ മൂത്രമൊഴിക്കുമ്പോൾ വേദന അല്ലെങ്കിൽ നീറ്റൽ, മൂത്രത്തിൽ ദുർഗന്ധം, പിങ്ക് നിറത്തിലുള്ള മൂത്രം മുതലായവ ഉണ്ടാവാം. പുരുഷന്മാരിലെ ചില ദുശ്ശീലങ്ങൾ മൂത്രത്തിൽ അണുബാധ ഉണ്ടാകാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അത്തരം അഞ്ച് ശീലങ്ങളെക്കുറിച്ച് അറിയാം.


1. ശുചിത്വം പാലിക്കാത്തത്

ശരീരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ മൂത്രാശയ അണുബാധയുടെ ഇരയാകാം. മൂത്രനാളത്തിന് ചുറ്റും ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നത് മൂലമാണ് യുടിഐ ഉണ്ടാകുന്നത്. ജനനേന്ദ്രിയഭാഗങ്ങളും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.


2. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ മൂത്രത്തിൽ അണുബാധ ഉണ്ടാകാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ മൂത്രനാളിയിൽ നിന്ന് ബാക്ടീരിയകൾ പുറന്തള്ളപ്പെടും.


3. ദീർഘനേരം മൂത്രം പിടിച്ച് നിൽക്കുക

കൂടുതൽ നേരം മൂത്രം പിടിച്ച് വെച്ചാൽ മൂത്രസഞ്ചിയിലെ ബാക്ടീരിയയുടെ അളവ് ഇരട്ടിയാകുകയും അണുബാധ ഉണ്ടാകുകയും ചെയ്യും, അതിനാൽ മൂത്രശങ്ക അനുഭവപ്പെട്ടാൽ ഉടൻ ശൗചാലയത്തിൽ പോവുക.


4. തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം

തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാൻ പുരുഷന്മാർക്ക് പലപ്പോഴും മടി തോന്നാറില്ല. എന്നാൽ അങ്ങനെ ചെയ്യുന്നത് ശരിയല്ല. തുറസായ സ്ഥലത്തെ മലമൂത്ര വിസർജനം മൂലം നിങ്ങൾക്ക് അണുബാധ ഉണ്ടാകാം. നിങ്ങൾ ടോയ്‌ലറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതും വൃത്തിയായിരിക്കണം.


5. ദിവസവും അടിവസ്ത്രം മാറ്റാതിരിക്കുക

മിക്ക പുരുഷന്മാരും ശുചിത്വത്തിൻ്റെ കാര്യത്തിൽ അശ്രദ്ധരാണ്. ദിവസവും അടിവസ്ത്രം മാറ്റിയില്ലെങ്കിൽ സ്വകാര്യഭാഗങ്ങളിലെ വിയർപ്പും അഴുക്കും കാരണം ബാക്ടീരിയകൾ വളർന്ന് അണുബാധയുണ്ടാക്കും. വേനൽക്കാലത്ത്, അടിവസ്ത്രം ദിവസത്തിൽ രണ്ടുതവണയെങ്കിലും മാറ്റണം.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Everyday Habits that Cause Urinary Tract Infection in Men.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia