Eid ul Fitr | ബംഗ്ലൂറില്‍ മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച
Apr 9, 2024, 22:10 IST
ബംഗ്ലൂരു: (KVARTHA) ബംഗ്ലൂരില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് ഹിലാല്‍ കമിറ്റി അറിയിച്ചു. എന്നാല്‍ ദക്ഷിണ കനറ മേഖലയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ മംഗ്ലൂര്‍ അടക്കമുള്ള മേഖലയില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കേരളത്തിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.
മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ശവ്വാല്‍ ഒന്ന് ബുധനാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.

Keywords: Eid ul Fitr in Bengaluru on April 11, Bengaluru, News, Eid ul Fitr, Celebration, Festival, Religion, Hilal Committee, Mangalore, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.