Edible Oil Prices | വിലക്കയറ്റത്തിനിടയിൽ അൽപം ആശ്വാസം: ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന് 10-15 രൂപ കുറഞ്ഞതായി ഭക്ഷ്യ സെക്രടറി; ഇനിയും കുറവ് വന്നേക്കാം

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതും സർകാർ ഇടപെടലും കാരണം ഭക്ഷ്യ എണ്ണയുടെ വില (Edible Oil Prices) ലിറ്ററിന് 10-15 രൂപ കുറഞ്ഞു. നിലക്കടല എണ്ണ ഒഴികെ മറ്റെല്ലാ എണ്ണവിലയും കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞതായി ഭക്ഷ്യസെക്രടറി സുധാൻഷു പാണ്ഡെ പറഞ്ഞു. കഴിഞ്ഞയാഴ്ച അദാനി വിൽമർ, മദർ ഡയറി തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ എംആർപി (MRP) കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുതിയ സ്റ്റോക് വിപണിയിലെത്താൻ സമയമെടുക്കുമെന്നതിനാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ ഇതിന്റെ പ്രയോജനം പൊതുജനങ്ങൾക്ക് ലഭിക്കൂ.
                        
Edible Oil Prices | വിലക്കയറ്റത്തിനിടയിൽ അൽപം ആശ്വാസം: ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന് 10-15 രൂപ കുറഞ്ഞതായി ഭക്ഷ്യ സെക്രടറി; ഇനിയും കുറവ് വന്നേക്കാം
                                       
സൂര്യകാന്തി എണ്ണയുടെ വില 193 രൂപയിൽ നിന്ന് 190 രൂപയായും പാമോയിലിന്റെ വില 156 രൂപയിൽ നിന്ന് 152 രൂപയായും കുറഞ്ഞു. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ജൂൺ ഒന്നിന് നിലക്കടല എണ്ണയുടെ വില 186 രൂപയിൽ നിന്ന് ജൂൺ 21 ന് 188 രൂപയായി ഉയർന്നു. കടുകെണ്ണയുടെ വില ഇക്കാലയളവിൽ 183 രൂപയിൽ നിന്ന് 180 രൂപയായി കുറഞ്ഞു. സസ്യ എണ്ണയുടെ വില 165 രൂപയും സോയ എണ്ണയുടെ വില 169.65 രൂപയിൽ നിന്ന് 167.67 രൂപയുമായി കുറഞ്ഞു. വരും ദിവസങ്ങളിൽ ഭക്ഷ്യ എണ്ണയുടെയും മറ്റ് പ്രധാന ഉൽപന്നങ്ങളുടെയും വില ഇനിയും കുറഞ്ഞേക്കും.

മൊത്തം 22 അവശ്യസാധനങ്ങളുടെ വില ഉപഭോക്തൃ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. 167 വിപണികളിൽ നിന്നാണ് ഇവയുടെ വിവരങ്ങൾ ശേഖരിക്കുന്നത്. അതിൽ പയറുവർഗങ്ങൾ, അരി, ഗോതമ്പ്, മാവ്, പഞ്ചസാര, പാൽ, ഉരുളക്കിഴങ്ങ്, ചായപ്പൊടി, ഉള്ളി, തക്കാളി തുടങ്ങിയ വസ്തുക്കളുണ്ട്. ഭക്ഷ്യ എണ്ണയുടെ വില മാത്രമല്ല, ഗോതമ്പിന്റെയും മറ്റ് മാവുകളുടെയും വില ചില്ലറ വിപണിയിൽ സ്ഥിരതയുള്ളതാണെന്ന് സുധാൻഷു പാണ്ഡെ പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Price, Food, Cooking, Rate, Central Government, Ministry, Edible Oil Prices, Oil Price, Edible Oil Prices Reduced By Rs 10 To 15 A Liter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia