Children's Sleep | കുഞ്ഞുങ്ങൾ ശരിയായി ഉറങ്ങുന്നില്ലേ? ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാം! എങ്ങനെയായിരിക്കണം ഉറക്കം? അറിയാം ഇക്കാര്യങ്ങൾ

 


ന്യൂഡെൽഹി: (KVARTHA) നല്ല ഉറക്കം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശരീരത്തിനും മനസിനും ആവശ്യമായ വിശ്രമം നൽകുന്ന പ്രക്രിയയാണ് ഉറക്കം. കുട്ടികളുടെയും ശാരീരിക മാനസിക വളർച്ചയ്ക്ക് പിന്നിൽ ഉറക്കത്തിന് നല്ല പങ്കുണ്ട്. പലപ്പോഴും കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുത്താനും അമിതമായ ഉറക്കത്തിനും രക്ഷിതാക്കൾ കാരണമാവാറുണ്ട്. അമ്മയുടെ ഉദരത്തിൽ നിന്നും ജനിച്ചു വീണ അന്ന് മുതൽ ഓരോ പ്രായക്കാർക്കും ഉറക്കത്തിന് കൃത്യമായ അളവും ആവശ്യകതയും പല തരത്തിൽ വ്യത്യസ്തമാണ്. കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവും മരുന്നും പോലെ തന്നെ ഉറക്കവും കുട്ടികൾക്ക് ഉറപ്പ് വരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.

Children's Sleep | കുഞ്ഞുങ്ങൾ ശരിയായി ഉറങ്ങുന്നില്ലേ? ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാം! എങ്ങനെയായിരിക്കണം ഉറക്കം? അറിയാം ഇക്കാര്യങ്ങൾ

 ഓരോ പ്രായത്തിലും തന്റെ കുട്ടികൾക്ക് എത്ര മാത്രം ഉറക്കം ശരീരത്തിന് ആവശ്യമാണ് എന്നതും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രതിദിനം 18-19 മണിക്കൂറോളം നവജാത ശിശുക്കൾക്ക് ഉറക്കം അനിവാര്യമാണ്. മൂന്ന് മാസം വരെ കുഞ്ഞുങ്ങളിൽ ഇത് ഉറപ്പ് വരുത്തുക. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ 16 മുതൽ 18 മണിക്കൂർ വരെയാണ് നാല് മാസം മുതൽ 11 മാസം വരെയുള്ള കുഞ്ഞങ്ങൾക്ക് വേണ്ട ഉറക്കം.


ഒരു വയസിനും രണ്ട് വയസിനും ഇടയിലുള്ള കുഞ്ഞുങ്ങൾക്ക് 15 മുതൽ 16 മണിക്കൂർ വരെയും രണ്ട് വയസിനും മൂന്ന് വയസിനുമിടയിലുള്ള കുട്ടികൾക്ക് 11 മുതൽ 13 മണിക്കൂർ വരെയും മൂന്ന് വയസ് മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് 11 മണിക്കൂർ മുതൽ 13 മണിക്കൂർ വരെയും ആറ് വയസ് മുതൽ 13 വയസ് വരെ ഉള്ള കുട്ടികൾക്ക് ഒമ്പത് മുതൽ 11 മണിക്കൂർ വരെയും കൗമാര പ്രായക്കാരായ കുട്ടികൾക്ക് എട്ട് മണിക്കൂർ മുതൽ 10 മണിക്കൂർ വരെയും ഉറക്കം നിർബന്ധമാണ്. നാഷണൽ സ്ലീപ് ഫൗണ്ടേഷൻ നൽകുന്ന കണക്കനുസരിച്ചുള്ള വിവരങ്ങളാണ് ഇത്.

ഒരു കുട്ടി ഓരോ ദിവസത്തെ മുഴുവൻ കാര്യവും തലച്ചോറിൽ ശേഖരിച്ചു വെക്കുന്നത് ഉറക്കിലൂടെയാണ് എന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. വളർച്ചയും വിളർച്ചയ്ക്കും ഉറക്കം കാരണമാണ്. ഓർമശക്തിയും പഠന മികവും ഉറക്കിനെ ആശ്രയിച്ചിരിക്കും. സ്കൂളുകളിൽ കുട്ടികൾക്ക് ക്ലാസിനിടയിൽ ഉന്മേഷ കുറവുണ്ടാവാൻ പ്രധാന കാരണം മതിയായ ഉറക്കം ലഭിക്കാത്തതാവാം. നവജാത ശിശുക്കൾ മുതൽ ചെറിയ കുട്ടികൾ വരെ പകൽ ഉറങ്ങിയതിന് അനുസരിച്ചായിരിക്കും രാത്രി ഉറങ്ങുക. നന്നായി പകലുറങ്ങിയ കുട്ടികൾ രാത്രി ഉറങ്ങാതിരിക്കുന്നതും പതിവുള്ളതാണ്.

കുട്ടികൾക്കു ഉറങ്ങാനായി നല്ല മെത്തയും ഒപ്പം ശബ്ദ കോലാഹലങ്ങൾ കുറവായ ചെറിയ വെളിച്ചമുള്ള മുറി തിരഞ്ഞെടുക്കേണ്ടതും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. കുട്ടികൾ ഉറങ്ങുന്ന സ്ഥലവും ബെഡ്ഷീറ്റും പുതുപ്പും തലയിണയും വൃത്തിയുള്ളതാക്കാനും ശ്രദ്ധിക്കുക. കളിച്ചു വന്നതിന് ശേഷം വിയർപ്പോട് കൂടി ഉറങ്ങാതെ കുളിച്ചും അലക്കിയ വസ്ത്രം ധരിച്ചും മാത്രം ഉറക്കാൻ ശ്രമിക്കുക. വൃത്തിയും ഉറക്കത്തിന് പ്രാധാന്യമുള്ളതാണ്. കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ ഉറങ്ങാനുള്ള തലയിണ, ബെഡ്ഷീറ്റ് ഒഴിച്ചുള്ള മറ്റു കളിപ്പാട്ടങ്ങൾ, മൊബൈൽ ഫോൺ, ഗെയിമിംഗ് ഉപകരണങ്ങൾ എന്നിവ മാറ്റി വെക്കുക. ഉറങ്ങാനുള്ള സ്ഥലം കളിക്കാനും ഭക്ഷണം നൽകാനും മറ്റും ഉപയോഗിക്കാതിരിക്കുക.

മടുപ്പും ക്ഷീണവും ഉന്മേഷക്കുറവും മറ്റു അസ്വസ്ഥതകളും ഉറക്കമില്ലായ്മയിൽ നിന്നാണ് തുടങ്ങുന്നത്. എന്നാൽ അമിതമായ ഉറക്കവും ആരോഗ്യകരമല്ല. മാനസിക പ്രശ്നങ്ങൾക്കൊപ്പം ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകും. മടിയും അലസതയും ഉണ്ടാവാനും സാധ്യതയുണ്ട്. കൗമാരക്കാരിലും കൂടുതൽ ശ്രദ്ധ പുലർത്താൻ മാതാപിതാക്കൾ മുൻകൈയെടുക്കണം. എല്ലാ ദിവസവും രാത്രി കൃത്യമായ ഒരു സമയത്തു ഉറങ്ങാനും ഉണരാനും ചെറിയപ്രായത്തിലെ ശീലിപ്പിക്കുക. വേഗം ഉറങ്ങി നേരത്തെ ഉണരുന്നതാണ് നല്ല ശീലം. വൈകി ഉറങ്ങി വൈകി ഉണരുന്നത് മനസിനും ശരീരത്തിനും നല്ലതല്ല.

മൊബൈൽ ഫോൺ, ലാപ്ടോപ്പ് പോലെയുള്ള വിശ്വൽ സ്ക്രീൻ ഉപയോഗം രാത്രി കാലങ്ങളിൽ കുറയ്ക്കാനും ഉറക്കത്തിന് മുൻഗണന നൽകാനും മാതാപിതാക്കൾ ശ്രദ്ധിക്കുക. ഉറങ്ങുമ്പോൾ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ഉറക്ക കുറവ്, കൂർക്കം വലി, ഉറക്കത്തിൽ സംസാരിക്കുന്നത്, ഉറക്കത്തിൽ എണീറ്റു നടക്കുന്നത്, വാ തുറന്ന് ഉറങ്ങുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നിസാരവത്കരിക്കാതെ ഉടനൊരു ഡോക്ടറെ കാണുകയും ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

Keywords: News, Malayalam News, National, Helath, Lifestyle, Sleep, Doctor, Do Your Children Get Enough Sleep?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia