Calcium | നിങ്ങളുടെ കുട്ടിക്ക് കാത്സ്യം കുറവാണോ? ശീലിക്കാം ഈ ഭക്ഷണങ്ങൾ

 


കൊച്ചി: (KVARTHA) നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് കാത്സ്യം. നല്ല ഭക്ഷണ രീതിയിലൂടെ കാത്സ്യം ശരീരത്തിലേക്കെത്തുന്നു. സ്വയം കാത്സ്യം ഉണ്ടാക്കാനുള്ള കഴിവ് ശരീരത്തിന് ഇല്ലെന്നതാണ് പ്രധാനം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം അനിവാര്യ ഘടകമാണ്. കുട്ടികളുടെ വളർച്ചയുടെ പിന്നിലെ പ്രധാനി കൂടിയാണിത്. കുട്ടികളിൽ കാത്സ്യം ആവശ്യത്തിന് ലഭ്യമാകുന്നുവെങ്കിൽ കൃത്യമായ വളർച്ചയും വികാസവും ശരീരത്തിൽ കാണാൻ സാധിക്കും. ഹോർമോൺ സ്രവണം, പേശികളുടെ പ്രവർത്തനം ഇവയ്‌ക്കെല്ലാം കാത്സ്യം അനിവാര്യ ഘടകമാണ്.
 
Calcium | നിങ്ങളുടെ കുട്ടിക്ക് കാത്സ്യം കുറവാണോ? ശീലിക്കാം ഈ ഭക്ഷണങ്ങൾ

ദുർബലമായ അസ്ഥികൾ, ഒടിവുകൾ, ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ ഇവയിൽ നിന്നൊക്കെ കാത്സ്യം സംരക്ഷണം നൽകും. പ്രായപൂർത്തിയാകുന്നത് പോലുള്ള വളർച്ചയുടെ കാലഘട്ടങ്ങളിൽ ഇത് വളരെ പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുള്ള ഇലക്കറികൾ, ചീര, കോളാർഡ് ഗ്രീൻസ് എന്നിവയെല്ലാം കാത്സ്യത്തിന്റെ സ്രോതസുകളാണ്. പച്ചക്കറികളും പഴങ്ങളും നിത്യാഹാരങ്ങളിൽ ഉറപ്പ് വരുത്തുക

കാത്സ്യവും ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളമായി ലഭിക്കണമെങ്കിൽ മത്സ്യം കഴിക്കണം. സാൽമൺ, മത്തി തുടങ്ങിയ ചിലതരം മത്സ്യങ്ങളിൽ ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് കാത്സ്യം മാത്രമല്ല, തലച്ചോറിൻ്റെ വികാസത്തിന് ഗുണം ചെയ്യുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും നൽകുന്നു. മികച്ച ആരോഗ്യത്തിന്റെ ഉത്തമമായ സ്രോതസ് ആണ് മത്സ്യം. ചെറു മത്സ്യങ്ങളാണ് നല്ലത് എന്നും പറയുന്നു.

പ്രോട്ടീനും നാരുകളും ആവശ്യത്തിലധികം അടങ്ങിയിട്ടുള്ള ചെറുപയർ കുട്ടികളുടെ വളർച്ചയ്ക്ക് നല്ലതാണ്. കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. മുളപ്പിച്ചു വേവിച്ചു കഴിക്കുന്നതും നല്ലതാണ്. കറിയായോ പയർ കഞ്ഞി രൂപത്തിലോ കഴിക്കാവുന്നതാണ്. ബീൻസ്, പയർ എന്നിവയിൽ ഉയർന്ന കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീനും, നാരുകളും, ഇതിൽ ധാരാളമുണ്ട്. ശരീരത്തിന് ആവശ്യമായ മറ്റു പലധാതുക്കളും ഇതിൽ നിന്നും ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണിത്.

പയർ പോലെ തന്നെ ശരീരത്തിന് ഗുണകരമായ ഭക്ഷണമാണ് പല തരം വിത്തുകൾ. ചിയ വിത്തുകൾ, എള്ള്, ചണവിത്ത് തുടങ്ങിയ വിത്തുകൾ കാത്സ്യത്തിൻ്റെ മികച്ച ഉറവിടങ്ങളാണ്. കൂടാതെ, ആവശ്യമായ പ്രോടീനും ലഭ്യമാണ്. നാരുകളും ധാരാളമുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളും ഈ വിത്തുകൾ ശരീരത്തിന് നൽകും. ഇത്തരം വിത്തുകളും കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. പഞ്ഞ പുല്ല് എന്നും മുത്താറി എന്നും അറിയപ്പെടുന്ന റാഗിയിലും ആവശ്യത്തിലധികം കാത്സ്യം അടങ്ങിയിട്ടുണ്ട് . റാഗി ഗ്ലൂറ്റൻ രഹിത ധാന്യവും നാരുകളാൽ സമ്പന്നവുമാണ്. ഇത് ദഹനത്തെ സഹായിക്കുകയും കുട്ടികൾക്ക് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു.

ചെറിയ കുഞ്ഞുങ്ങൾക്ക് ആദ്യം കുറുക്കായും കൊടുക്കാറുണ്ട്. എളുപ്പത്തിൽ ദഹിക്കുന്ന ആഹാരം കൂടിയാണ്. ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ കഴിക്കുന്ന ആഹാരം കൂടിയാണ് റാഗി. കൂടാതെ കാത്സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് സോയ. ഉയർന്ന നിലവാരമുള്ള സസ്യാധിഷ്ഠിത പ്രോട്ടീനാണ് ഇത്. പാലിലും മാംസത്തിലും കാണപ്പെടുന്നതിന് തുല്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുള്ള സോയ ഉത്പന്നങ്ങള്‍ കുട്ടികൾക്ക് ആവശ്യമായ കാൽസ്യം പ്രധാനം ചെയ്യുന്നതാണ്.

ബദാം, വാൽനട്ട് തുടങ്ങിയ കായ്ഫലങ്ങൾ കാത്സ്യത്തിന്റെ ഉറവിടമാണ്. ആരോഗ്യകരമായ കൊഴുപ്പുകളും വാഗ്ദാനം ചെയ്യുന്നു. ചില ആളുകളിൽ ബദാം കഴിക്കുമ്പോൾ അലർജി ഉണ്ടാകുമെങ്കിലും വിവിധ ഗുണങ്ങളും ശരീരത്തിന് ലഭ്യമാണ്. അലർജി ഉണ്ടാകുന്നുവെങ്കിൽ ബദാം ഒഴിവാക്കി മറ്റു വക നട്സുകൾ കൊടുക്കാവുന്നതാണ്. ഓറഞ്ച്, അത്തിപ്പഴം, കിവി എന്നിവ കാത്സ്യം കൂടുതലുള്ള പഴ വർഗങ്ങളാണ്. മറ്റു പഴങ്ങളും കൊടുക്കാവുന്നതാണ്.

നാരുകളും മറ്റു പലധാതുക്കളും പ്രോടീനുകളും ആന്റിഓക്സിഡന്റുകളും പഴങ്ങളിൽ നിന്ന് ധാരാളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. പച്ചക്കറികളും നിത്യാഹാരത്തിന്റെ ഭാഗമാക്കണം. കൂടാതെ നല്ലൊരു പീഡിയാട്രിക് ഡോക്ടറെ കാണുകയും ബദാം കുറവ് ഉണ്ടോ എന്ന് പരിശോധിക്കാം. ശേഷം ഡോക്ടറുടെ അഭിപ്രായത്തോട് കൂടി ഭക്ഷണ ശീലങ്ങളിൽ ആരോഗ്യകരമായ മാറ്റം കൊണ്ട് വരാവുന്നതാണ്. കുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ ഭക്ഷണത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്ന് അറിഞ്ഞിരിക്കുക.

Keywords: Calcium, Health Tips, News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Calcium-rich foods that every child should eat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia