B.Tech Admission | ജെഇഇ മെയിൻ വേണ്ട, സിയുഇടി സ്കോറിന്റെ അടിസ്ഥാനത്തിൽ ബി. ടെക്കിൽ പ്രവേശനം നേടാം; ഈ മികച്ച കോളജുകളിൽ പഠിക്കാം

 


ന്യൂഡെൽഹി: (KVARTHA) ബി.ടെക് എൻജിനീയറിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം ഘട്ട ജെഇഇ മെയിൻ പരീക്ഷ ഏപ്രിലിൽ നടക്കും. ഇതിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കും. മിക്ക എൻജിനീയറിംഗ് കോളേജുകളും യൂണിവേഴ്സിറ്റികളും ജെഇഇ മെയിൻ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. എന്നാൽ ജെഇഇ മെയിനിൽ മികച്ച സ്‌കോർ ഇല്ലാത്ത വിദ്യാർഥികൾക്ക് സിയുഇടി (CUET UG 2024) വഴി ബി.ടെക്കിലും പ്രവേശനം നേടാം. സിയുഇടി അപേക്ഷയുടെ അവസാന തീയതിയും മാർച്ച് 26 ആണ്. സിയുഇടി സ്കോറിൻ്റെ അടിസ്ഥാനത്തിൽ ബി.ടെക്കിൽ പ്രവേശനം നൽകുന്ന സർവകലാശാലകളെ/കോളേജുകളെ അറിയാം. സിയുഇടി-യിൽ ഉൾപ്പെടുത്തിയിട്ടുള്ള സർവകലാശാലകളുടെ ലിസ്റ്റ് കാണാം https://cuetug(dot)ntaonline(dot)in/universities/ സന്ദർശിക്കുക.
  
B.Tech Admission | ജെഇഇ മെയിൻ വേണ്ട, സിയുഇടി സ്കോറിന്റെ അടിസ്ഥാനത്തിൽ ബി. ടെക്കിൽ പ്രവേശനം നേടാം; ഈ മികച്ച കോളജുകളിൽ പഠിക്കാം

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി:

സിയുഇടി സ്‌കോറിൻ്റെ അടിസ്ഥാനത്തിൽ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ബി.ടെക് ഡയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി കോഴ്‌സുകളിൽ പ്രവേശനം നൽകും. ഇതിനായി 50 ശതമാനം മാർക്കോടെ 12-ാം ക്ലാസ് (പിസിഎം) പാസായിരിക്കണം. പ്രായം 17 വയസിനും 25 വയസ്സിനും ഇടയിലായിരിക്കണം.


എപിജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി (എകെടിയു):

സിയുഇടി യുജി സ്‌കോറിലൂടെ ബി.ടെക്കിൽ പ്രവേശനം നേടാവുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല. ഈ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 18 കോളേജുകളിൽ ബി.ടെക് അഗ്രികൾച്ചർ, ബി.ടെക് ബയോടെക്‌നോളജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ലഭ്യമാകും.


ഹരിയാനയിലെ സെൻട്രൽ യൂണിവേഴ്സിറ്റി:

ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹരിയാന, സിയുഇടി സ്കോറിലൂടെ ബി.ടെക്കിൻ്റെ നാല് ശാഖകളിൽ പ്രവേശനം നൽകുന്നു. ബി ടെക്ക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, പ്രിൻ്റിംഗ് ആൻ്റ് പാക്കേജിംഗ് ടെക്നോളജി എന്നിവ ഇവിടെ നിന്ന് ചെയ്യാം.


ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ യൂണിവേഴ്സിറ്റി:

ഉത്തരാഖണ്ഡിലെ ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ യൂണിവേഴ്സിറ്റി സിയുഇടി സ്കോറിനൊപ്പം നിരവധി ബി.ടെക് പ്രോഗ്രാമുകളിൽ പ്രവേശനം നൽകും. ഇതിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവ ഉൾപ്പെടുന്നു. ഇതിനായി 45 ശതമാനം മാർക്കോടെ 12-ാം ക്ലാസ് (സയൻസ് സ്ട്രീം) വിജയിക്കണം.


കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി:

കർണാടകയിലെ ഗുൽബർഗയിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയും സിയുഇടി സ്കോറിൻ്റെ അടിസ്ഥാനത്തിൽ ബി.ടെക്കിൽ പ്രവേശനം ലഭ്യമാകുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്. ഇവിടെ ബി.ടെക് ഇലക്ട്രിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് എന്നീ വിഷയങ്ങളിൽ പ്രവേശനം നേടാം.


ഡൽഹി സർവകലാശാല:

ഡൽഹി സർവകലാശാലയും ബി.ടെക് കോഴ്‌സിലേക്ക് സിയുഇടി യുജി സ്‌കോറിലൂടെ പ്രവേശനം നൽകും. ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാത്തമാറ്റിക്കൽ ഇന്നൊവേഷൻ കോഴ്സിൽ പ്രവേശനം നേടാം.

Keywords: News, Ramadan, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Education, BTech Colleges Accepting CUET in India 2024.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia