Arrested | എസ് സി - എസ് ടിക്കാരെ അധിക്ഷേപിച്ചുവെന്ന് പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍

 


ബെംഗ്‌ളൂറു: (KVARTHA) ബി ജെ പി കര്‍ണാടക സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പ്രശാന്ത് മാക്കനൂറിനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. എസ് സി - എസ്ടി വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് നടപടി.

വ്യാഴാഴ്ച (09.05.2024) രാത്രി വൈകിയാണ് പ്രശാന്തിനെ ബെംഗ്‌ളൂറു പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ പ്രശാന്തിനെ പിന്നീട് പൊലീസ് വിട്ടയച്ചു. നേരത്തെ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും പാര്‍ടിയുടെ ഐടി സെല്‍ ദേശീയ തലവന്‍ അമിത് മാളവ്യയ്ക്കും ഇതുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബി ജെ പിയുടെ എക്‌സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയ്‌ക്കെതിരായ പരാതിയാണ് അറസ്റ്റിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പ് മാതൃക ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമിറ്റി (കെപിസിസി) തിരഞ്ഞെടുപ്പ് കമീഷനും പൊലീസിനും മേയ് അഞ്ചിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 502 (2) പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. വര്‍ഗീയമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചതിനും വിദ്വേഷ പ്രചാരണവുമാണ് വകുപ്പുകള്‍.

Arrested | എസ് സി - എസ് ടിക്കാരെ അധിക്ഷേപിച്ചുവെന്ന് പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍

കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക എക്സ് അകൗണ്ടില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണ് പരാതിക്കാധാരമായി കോണ്‍ഗ്രസ് ചൂണ്ടി കാണിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പരാതി നല്‍കി മൂന്നാം ദിവസം ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ എക്‌സിനോട് തിരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

വീഡിയോയില്‍ 'കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ആനിമേറ്റഡ് കഥാപാത്രങ്ങളാണ് ഉള്ളത്. വീഡിയോയില്‍, എസ്സി - എസ്ടി, മുസ്ലിം വിഭാഗങ്ങളെ ഒരു കൂട്ടിലെ 'മുട്ടകള്‍' ആയി ചിത്രീകരിച്ചിരിക്കുന്നു, മുസ്ലിം എന്ന് ലേബല്‍ ചെയ്ത ഒരു വലിയ മുട്ടയെ രാഹുല്‍ ഗാന്ധി കയ്യിലെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. വീഡിയോയില്‍ എസ്സി, എസ്ടി വിഭാഗക്കാരെ രാഹുലും സിദ്ധരാമയ്യയും അവഗണിക്കുന്നതാണ് വീഡിയോയുടെ സാരാംശം. അതായത്, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബി ജെ പി പങ്ക് വെച്ച വീഡിയോ.

Keywords: News, National, National-News, Prashant Makanur, BJP Karnataka's Social Media Cell, Convenor, Video, Accusing, Karnataka Congress, Funding, Muslims, SC and ST Communities, City Police, Summoned, Anticipatory Bail, Animated Characters, Video, BJP Karnataka social media cell convenor summoned over controversial post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia