Reward | രാമേശ്വരം കഫേ സ്ഫോടനക്കേസ്; പ്രതികളെക്കുറിച്ച് കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ

 


ബെംഗ്‌ളൂറു: (KVARTHA) രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പ്രതികള്‍ ഇപ്പോഴും കാണാമറയത്താണ്.

ഈ സാഹചര്യത്തില്‍ പ്രതികളെക്കുറിച്ച് കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ ഐ എ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. മുസാവിര്‍ ശാസിബിനെയും അബ്ദുള്‍ മതീന്‍ അഹമ്മദ് താഹയെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കുമെന്നാണ് എന്‍ ഐ എ അറിയിച്ചത്. ഇരുവരും 2020ലെ തീവ്രവാദക്കേസിലെ പ്രതികളാണ്.

Reward | രാമേശ്വരം കഫേ സ്ഫോടനക്കേസ്; പ്രതികളെക്കുറിച്ച് കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ

മുസാവിര്‍ ശാസിബി രാമേശ്വരം കഫേയില്‍ സ്ഫോടക വസ്തു വെച്ചുവെന്നും അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ ഗൂഢാലോചന നടത്തിയെന്നുമാണ് എന്‍ ഐ എയുടെ ആരോപണം. സംശയമുള്ളവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ info(dot)blr(dot)nia@gov(dot)in എന്ന ഇ-മെയില്‍ വഴി ഏജന്‍സിയുമായി ബന്ധപ്പെടാം. വിവരം നല്‍കുന്നയാളുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ ഐ എ വ്യക്തമാക്കി.

Keywords: News, National, National-News, Bengaluru News, Cafe Blast, NIA, Announced, Rs 20 Lakh, Reward, 2 Suspects, Information, Police, Probe, Bengaluru cafe blast: NIA announces Rs 20 lakh reward for info on 2 suspects.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia