Prostate Cancer Danger | ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! പ്രോസ്റ്റേറ്റ് കാൻസർ നിസാരക്കാരനല്ല; അറിയേണ്ടതെല്ലാം

 

ന്യൂഡെൽഹി: (KVARTHA) എന്താണ് പ്രോസ്റ്റേറ്റ് കാൻസർ (Prostate Cancer), പ്രോസ്റ്റേറ്റ് കാൻസന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, ആർക്കാണ് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാവുക? പ്രോസ്റ്റേറ്റ് കാന്സറിനെ കുറിച്ച് ഇങ്ങനെ നിരവധി സംശയങ്ങൾ ഉണ്ടാവാം. പുരുഷന്മാരിൽ മലാശയത്തിനും മൂത്രസഞ്ചിക്കും ഇടയിൽ കാണുന്ന ഗ്രന്ഥിയെയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്ന പേര് വിളിക്കുന്നത്. ഇതിൽ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇത് ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കാരണം പ്രത്യേകിച്ചു ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. പലരിലും സ്ക്രീനിങ് ടെസ്റ്റുകൾക്ക് ശേഷം മാത്രമാണ് രോഗാവസ്ഥ തിരിച്ചറിയുന്നത്.

Prostate Cancer Danger | ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! പ്രോസ്റ്റേറ്റ് കാൻസർ നിസാരക്കാരനല്ല; അറിയേണ്ടതെല്ലാം

ചിലപ്പോഴൊക്കെ മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, ഉദ്ധാരണക്കുറവ്, അല്ലെങ്കിൽ പുറം/പെൽവിസിൽ വേദന ഇങ്ങനെയുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്. രോഗനനിർണയത്തിന് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ബയോപ്സി (Biopsy) ആവശ്യമാണ്. സർജൻ, ഇൻ്റർവെൻഷണൽ റേഡിയോളജിസ്റ്റ് അല്ലെങ്കിൽ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് സാധാരണയായി നടത്തുന്ന മെഡിക്കൽ പരിശോധനയാണ് ബയോപ്സി. രോഗം ഉണ്ടെങ്കിൽ, പാത്തോളജിസ്റ്റ് ഗ്ലീസൺ സ്കോർ നൽകുന്നു , ഉയർന്ന സ്കോർ കൂടുതൽ അപകടകരമായ ട്യൂമറിനെ പ്രതിനിധീകരിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്ത് പടർന്ന കാൻസർ കണ്ടെത്തുന്നതിനാണ് മെഡിക്കൽ ഇമേജിംഗ് നടത്തുന്നത്.

രോഗത്തിന്റെ ഗൗരവം മനസിലാക്കാനും കൂടുതൽ ചികിത്സാ പരിഗണന നൽകാനും ഒന്ന് മുതൽ നാല് ഘട്ടം വരെ വേര്‍തിരിച്ചിരിക്കുന്നു. ഗ്ലീസൺ സ്‌കോർ, പി എസ് എ ലെവലുകൾ, ഇമേജിംഗ് ഫലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയിട്ടാണ് ഇത് വിലയിരുത്തുന്നത്. ഉയർന്ന ഘട്ടം രോഗത്തിന്റെ അപകടാവസ്ഥയെ സൂചിപ്പിക്കുന്നു. സജീവമായ നിരീക്ഷണം, പ്രോസ്റ്റക്ടമി (Prostatectomy), റേഡിയേഷൻ തെറാപ്പി (Radiation Therapy), കീമോ തെറാപ്പി (Chemotherapy), ഹോർമോൺ തെറാപ്പി (Hormone Therapy) ഇങ്ങനെയുള്ള ചികിത്സാ രീതികളാണ് സാധാരണയായി ഉപയോഗിക്കുന്നത്.

പ്രോസ്റ്റേറ്റ് മുഴകൾ എല്ലായ്പ്പോഴും അപകടകരമല്ല. ചിലപ്പൊഴൊക്ക വളരെ ചെറിയ മുഴകളും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാത്തവയുമായിരിക്കും. വർഷത്തിൽ ഏകദേശം 1.2 ദശലക്ഷം പേർ പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം നടത്തുന്നുവെന്നാണ് കണക്ക്, 3,50,000 പേർ പ്രോസ്റ്റേറ്റ് കാൻസർ കാരണത്താൽ മരണപ്പെടുന്നു. ഈ അർബുദത്തിന്റെ രോഗ നിർണയം നടത്തുന്നത് കാൻസർ എത്രത്തോളം വ്യാപിച്ചു എന്നതിനെ ആശ്രയിച്ചിട്ടാണ്. എട്ട് പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തുകയും നാൽപ്പതിൽ ഒരാൾ ഈ രോഗം മൂലം മരിക്കുകയും ചെയ്യുന്നുവെന്നാണ് കണക്ക്.

പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകാനുള്ള കാരണങ്ങൾ

പ്രായത്തിനനുസരിച്ച് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത വർധിക്കുന്നു. രോഗനിർണയത്തിൻ്റെ ശരാശരി പ്രായം 67 ആണ്. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ, പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ നിരവധി കേസുകൾ ചെറുപ്പക്കാരിലും കണ്ടുവരുന്നു. കുടുംബത്തിൽ പ്രോസ്റ്റേറ്റ് കാൻസറുള്ളവർക്ക് ഈ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്. വാർധക്യം, കാൻസറിൻ്റെ കുടുംബ ചരിത്രം, അമിതവണ്ണം എന്നിവ പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുന്ന ചില അപകട ഘടകങ്ങളാണ്. നിങ്ങളുടെ മോശം ജീവിതശൈലിയും ഉത്തരവാദിയാകാം.

പ്രോസ്റ്റേറ്റ് കാന്സറിന്റെ ലക്ഷണങ്ങൾ

ആദ്യ കാലഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കുന്നത് കുറവാണ്. പ്രോസ്റ്റേറ്റിനപ്പുറം മുഴ വളരുന്നതിനാൽ, അത് അടുത്തുള്ള അവയവങ്ങൾക്ക് കേടുവരുത്തും. ഇതിന്റെ ഫലമായി ഉദ്ധാരണക്കുറവ്, മൂത്രത്തിലോ ശുക്ലത്തിലോ രക്തം ഇങ്ങനെയൊക്കെ കണ്ടുവരുന്നു. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇതിന്റെ ലക്ഷണങ്ങളാണ്. കാലുകൾക്കും പാദങ്ങൾക്കും ബലഹീനത ഉണ്ടാകാനും അല്ലെങ്കിൽ കൈകാലുകൾ തളർന്നു പോകാനും സാധ്യതയുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ ഉള്ളവരിൽ നാലിലൊന്ന് പേർക്കും അസ്ഥി ഒടിവ് ഉണ്ടാവുന്നു. ഭാരം കുറയൽ, വിശ്രമിച്ചാൽ മെച്ചപ്പെടാത്ത പുറം അല്ലെങ്കിൽ അസ്ഥി വേദന എന്നിവ ഉണ്ടാകാം.

* മൂത്രമൊഴിക്കുമ്പോൾ നീറ്റൽ
* രാത്രിയിൽ പതിവായി മൂത്രമൊഴിക്കൽ
* മൂത്രത്തിൽ രക്തം
* ബീജത്തിൽ രക്തം
* മൂത്രമൊഴിക്കുന്നതിൽ നിയന്ത്രണം നഷ്ടമാവുക
* ഉദ്ധാരണക്കുറവ്
* വേദനാജനകമായ സ്ഖലനം

ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ തീർച്ചയായും ഡോക്ടറെ കാണുകയും പരിശോധനയിലൂടെ ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.

കടപ്പാട്: വിക്കിപീഡിയ

Keywords: News, National, New Delhi, Prostate Cancer, Health, Lifestyle, Doctor, Treatment,   Basic Information About Prostate Cancer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia