'Agnipath' recruitment schedule | അഗ്‌നിപഥ് റിക്രൂട്മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍; നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ച

 


ന്യൂഡെല്‍ഹി: (www.kvartha.com) അഗ്‌നിപഥ് റിക്രൂട്മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍. മൂന്ന് സേനയിലെയും പ്രതിനിധികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കരസേനയില്‍ റിക്രൂട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും.

കരസേനയില്‍ അഗ്‌നിപഥ് വഴിയുള്ള നിയമനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിജ്ഞാപനമിറക്കും. കരസേനയില്‍ അഗ്‌നിവീരന്മാര്‍ക്ക് രണ്ടു ബാചുകളിലായാണ് പരിശീലനം നല്‍കുക. ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി പരിശീലനം നല്‍കാനാണ് തീരുമാനം.

'Agnipath' recruitment schedule | അഗ്‌നിപഥ് റിക്രൂട്മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍; നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ച


വ്യോമസേനയില്‍ അഗ്‌നിവീരന്മാരെ നിയമിക്കുന്നതിനുള്ള രെജിസ്ട്രേഷന്‍ ജൂണ്‍ 24ന് ആരംഭിക്കും. ജൂലൈ 24ന് ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കും. ഡിസംബറില്‍ അഗ്‌നിവീരന്മാരുടെ പരിശീലനം ആരംഭിക്കുന്ന തരത്തിലാണ് നിയമനപ്രക്രിയ നടത്തുക. ഡിസംബര്‍ 30ന് പരിശീലനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എയര്‍ മാര്‍ഷല്‍ എസ് കെ ഝാ പറഞ്ഞു.

നാവികസേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അഗ്‌നിവീരന്മാരുടെ പരിശീലനം നവംബര്‍ 21ന് ആരംഭിക്കും. നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഈ മാസം 25ന് പുറപ്പെടുവിക്കും. ഒരു മാസത്തിനുള്ളില്‍ നിയമനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരീക്ഷ നടത്തും. അഗ്‌നിപഥ് വഴി നാവികസേനയില്‍ വനിതകള്‍ക്കും സെയിലര്‍മാരായി നിയമനം നല്‍കും.

കേന്ദ്രസര്‍കാര്‍ ആവിഷ്‌കരിച്ച അഗ്‌നിപഥ് പദ്ധതിയെ പ്രതിരോധമന്ത്രാലയം ന്യായീകരിച്ചു. സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കാനാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രതിരോധവകുപ്പ് അഡിഷനല്‍ സെക്രടറി ലഫ്റ്റനന്റ് ജെനറല്‍ അനില്‍ പുരി മാധ്യമങ്ങളോട് പറഞ്ഞു.

അഗ്‌നിപഥ് പദ്ധതി അനുസരിച്ച് തുടക്കത്തില്‍ 46,000 പേരെയാണ് നിയമിക്കുക. ഭാവിയില്‍ നിയമനം 1.25 ലക്ഷമായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷം ശരാശരി 60,000 പേരെ വരെ പ്രതിവര്‍ഷം നിയമിക്കും. ഇത് പിന്നീട് 90,000 ആയി ഉയര്‍ത്തും. ഭാവിയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Army, Navy, Air Force announce 'Agnipath' recruitment schedule; say no rollback of scheme, New Delhi, News, Politics, Trending, Press meet, Military, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia