Govt Scheme | തൊഴിലാളികൾക്ക് എല്ലാ മാസവും 3000 രൂപ പെൻഷൻ, ഈ കേന്ദ്ര സർക്കാർ പദ്ധതിയെ അറിയാം

 

ന്യൂഡെൽഹി: (KVARTHA) മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമാണ്. ഈ ദിവസം തൊഴിലാളി വർഗത്തിന്റെ നേട്ടങ്ങളെയും പോരാട്ടങ്ങളെയും അനുസ്‌മരിക്കാനും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാനും ഉള്ള ഒരു അവസരമാണ്. തൊഴിലുകൾ വ്യത്യസ്ത തരത്തിലുള്ളവയാണ്, ഓഫീസുകളിൽ ജോലി ചെയ്യുന്നവർ മുതൽ കൃഷിയിൽ ഏർപ്പെടുന്നവർ വരെ. ഓരോ തൊഴിലിനും അതിന്റേതായ പ്രാധാന്യമുണ്ട്, സമൂഹത്തിന്റെ നന്നായി പ്രവർത്തിക്കുന്നതിന് എല്ലാ തൊഴിലാളികളും അത്യന്താപേക്ഷിതരാണ്.

Govt Scheme | തൊഴിലാളികൾക്ക് എല്ലാ മാസവും 3000 രൂപ പെൻഷൻ, ഈ കേന്ദ്ര സർക്കാർ പദ്ധതിയെ അറിയാം

പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജന

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജന (PMSYM). അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യത്തിൽ പെൻഷൻ നൽകി സാമൂഹിക സുരക്ഷ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, മോട്ടോര്‍ വെഹിക്കിൾ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം.

യോഗ്യതയും നേട്ടങ്ങളും

18 മുതല്‍ 40 വയസ് വരെയുള്ള 15000 രൂപക്ക് താഴെ വരുമാനമുള്ളവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. മാസംതോറം 3000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുന്നത്. പദ്ധതിയില്‍ അംഗമാവുന്ന അന്നുമുതല്‍ 60 വയസ് പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ വിഹിതം അടക്കണം. 60 വയസ് മുതലാണ് ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുക. പദ്ധതിയില്‍ അംഗമായ വ്യക്തി മരണപ്പെടുകയോ അംഗത്തിന് സ്ഥിര വൈകല്യം സംഭവിക്കുകയൊ ചെയ്താല്‍ ജീവിത പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയില്‍ തുടരാം.

ഇഎസ്ഐ എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ട്, ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായവര്‍ക്ക് പദ്ധതി ബാധകമല്ല. സർക്കാർ ഈ പദ്ധതിയിലേക്ക് സംഭാവന നൽകുന്നില്ല. പകരം, തൊഴിലാളി തന്നെ പ്രതിമാസം ഒരു നിശ്ചിത തുക സംഭാവന ചെയ്യണം. പദ്ധതിയിൽ ചേരുന്ന പ്രായത്തെ അടിസ്ഥാനമാക്കിയാണ് പ്രതിമാസം അടക്കേണ്ട തുക നിശ്ചയിക്കുന്നത്. പ്രായം കുറഞ്ഞ തൊഴിലാളികൾ കുറഞ്ഞ തുക അടച്ചാൽ മതിയാകും. പോളിസി ഉടമ മരണപ്പെട്ടാൽ, അവരുടെ നോമിനിക്ക് പെൻഷൻ തുകയുടെ 50% നോമിനി പെൻഷൻ എന്ന നിലയിൽ ലഭിക്കും. ആദായ നികുതി നിയമപ്രകാരം ഇളവുകളും പദ്ധതിയിൽ ലഭിക്കും.

പദ്ധതിയിൽ എങ്ങനെ ചേരാം?

പദ്ധതിയില്‍ അംഗങ്ങളാവാന്‍ താല്‍പര്യമുള്ളവര്‍ അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ അല്ലെങ്കിൽ ബാങ്ക് സന്ദര്‍ശിക്കണം. ആധാർ കാർഡ്, സേവിംഗ്സ് അക്കൗണ്ട് അല്ലെങ്കിൽ ജൻധൻ അക്കൗണ്ട് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അവിടെ നൽകേണ്ടിവരും. നിങ്ങൾക്ക് പാസ്ബുക്ക്, ചെക്ക് ബുക്ക് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെൻ്റ് എന്നിവ തെളിവായി കാണിക്കാം. ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ, എല്‍.ഐ.സി ബ്രാഞ്ച് ഓഫീസുകള്‍, എല്ലാ കേന്ദ്ര - സംസ്ഥാന ലേബര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഓൺലൈനായും അക്കൗണ്ട് തുറക്കാം. ഇതിനായി www(dot)maandhan(dot)in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അക്കൗണ്ട് തുറക്കുന്ന സമയത്ത് നോമിനിയെയും രജിസ്റ്റർ ചെയ്യാം. കമ്പ്യൂട്ടറിൽ നിങ്ങളുടെ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, പ്രതിമാസ സംഭാവനയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് സ്വയമേവ ലഭിക്കും. ഇതിനുശേഷം നിങ്ങളുടെ പ്രാഥമിക തുക അടയ്‌ക്കേണ്ടിവരും. ഇതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് തുറക്കുകയും നിങ്ങൾക്ക് ശ്രം യോഗി കാർഡ് ലഭിക്കുകയും ചെയ്യും. 1800 267 6888 എന്ന ടോൾ ഫ്രീ നമ്പറിൽ ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഇതുകൂടാതെ, ഈ സ്കീമുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് labour(dot)gov(dot)in/pm-sym വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.

Keywords: News, Malayalam News, National News. nternational Labour Day, Special Days, Employees, Pradhanmantri Shram Yogi Mandhan Yojana, All about Pradhanmantri Shram Yogi Mandhan Yojana
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia