Govt Scheme | ആധാർ കാർഡും ഈ രേഖകളുമുണ്ടോ? നിങ്ങൾക്ക് കച്ചവടത്തിന് 50,000 രൂപ വായ്പ ലഭിക്കും! ഗാരൻ്റി വേണ്ട; കേന്ദ്ര സർക്കാർ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) സാധാരണ പൗരൻമാർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി സ്വാനിധി യോജന (PM SVANidhi Yojna). ഇതിലൂടെ സാധാരണക്കാർക്ക് അവരുടെ കച്ചവടം വിപുലീകരിക്കാൻ വായ്പയെടുക്കാം. പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. 2024 ഡിസംബർ‍ വരെയാണ് കേന്ദ്രസർക്കാരിന്റെ ഈ പദ്ധതിയിലൂടെ പണം ലഭിക്കുക
  
Govt Scheme | ആധാർ കാർഡും ഈ രേഖകളുമുണ്ടോ? നിങ്ങൾക്ക് കച്ചവടത്തിന് 50,000 രൂപ വായ്പ ലഭിക്കും! ഗാരൻ്റി വേണ്ട; കേന്ദ്ര സർക്കാർ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം


എന്താണ് സ്വാനിധി യോജന 2024?

ചെറുകിട കച്ചവടം നടത്തുന്ന രാജ്യത്തെ ചെറുകിട നാമമാത്ര വ്യാപാരികൾക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിന് ചെറുകിട വായ്പകൾ നൽകാനുള്ള സൗകര്യമാണ് കേന്ദ്ര സർക്കാർ ഈ പദ്ധതിയിലൂടെ ഒരുക്കുന്നത്. ഏതൊരു ചെറുകിട, ഇടത്തരം കച്ചവടക്കാർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പഴങ്ങൾ, പച്ചക്കറികൾ, കരകൗശല ഉൽപന്നങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, ചായ, കോഫി തുടങ്ങിയവ വിതരണം ചെയ്യുന്ന നിരവധി തെരുവ് കച്ചവടക്കാർ രാജ്യത്തുണ്ട്. അസംഘടിത തൊഴിൽ മേഖലയിൽപ്പെടുന്ന ഇത്തരം വിഭാഗക്കാർക്ക് 'പിഎം സ്വാനിധി' പ്രയോജനപ്പെടുത്താം.


50,000 രൂപ വരെ വായ്പ ലഭിക്കും

സ്വാനിധി പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ 50,000 രൂപ വരെ വായ്പ നൽകുന്നു. എന്നാൽ 50,000 രൂപ വായ്പയെടുക്കാൻ നിങ്ങളുടെ വിശ്വാസ്യത വളർത്തിയെടുക്കേണ്ടതുണ്ട്. അതിനാൽ, ഈ പദ്ധതി പ്രകാരം ആർക്കും 10,000 രൂപ ആദ്യ വായ്പ ലഭിക്കും. ഒരു തവണ വായ്പ തിരിച്ചടച്ച ശേഷം രണ്ടാം തവണയും ഇരട്ടി തുക വായ്പയായി എടുക്കാം.


എങ്ങനെ പ്രയോജനപ്പെടുത്താം?

നിങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കിൽ, അടുത്തുള്ള ഏതെങ്കിലും സർക്കാർ ബാങ്കിൽ പോയി അപേക്ഷിക്കണം. അപേക്ഷാ ഫോമിനൊപ്പം ചില പ്രധാന രേഖകളും നൽകേണ്ടതുണ്ട്. ഇതിനുശേഷം, നിങ്ങളുടെ ഫോമും നിങ്ങളുടെ ജോലിയും സൂക്ഷ്മമായി പരിശോധിക്കുന്നു, എല്ലാം ശരിയാണെന്ന് കണ്ടെത്തിയാൽ വായ്പ തുക നിങ്ങൾക്ക് നൽകും. ബാങ്കുകൾ വഴി മാത്രമേ നിങ്ങൾക്ക് ഈ സ്കീമിന് അപേക്ഷിക്കാൻ കഴിയൂ.


സ്വാനിധി യോജനയ്ക്ക് ആവശ്യമായ രേഖകൾ

* അപേക്ഷകൻ്റെ തിരിച്ചറിയൽ കാർഡും ആധാർ കാർഡും.
* അപേക്ഷകൻ ചെയ്യുന്ന ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ.
* പാൻ കാർഡ്
* ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
* വരുമാന സ്രോതസ്സ്.


ഗ്യാരണ്ടി ആവശ്യമില്ല

ഈ സ്കീമിന് കീഴിൽ വായ്പയെടുക്കുന്നതിന് യാതൊരു ഗ്യാരണ്ടിയും ആവശ്യമില്ല. അപേക്ഷ അംഗീകരിച്ചതിന് ശേഷം, ലോൺ തുക മൂന്ന് തവണയായി നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. ലോൺ തുക യഥാസമയം തിരിച്ചടച്ചാൽ ഗുണഭോക്താക്കൾക്ക് ഏഴ് ശതമാനം വരെ സബ്‌സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www(dot)pmsvanidhi(dot)mohua(dot)gov(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Keywords: News, Top-Headlines,  News-Malayalam-News, National, National-News, Lifestyle, Lifestyle-News,  All about PM Svanidhi Yojana.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia