Atishi | 'സിലിണ്ടറിൻ്റെ വില 300ൽ നിന്ന് 1200 രൂപയായി, ഡീസൽ വില 55ൽ നിന്ന് 90 രൂപയായി, പെട്രോൾ വില 75ൽ നിന്ന് 100 രൂപയായി', ബിജെപിയുടെ പ്രകടന പത്രികയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അതിഷി; പുറത്തിറക്കിയത് 'ജുംല പത്രിക'യെന്നും വിമർശനം

 


ന്യൂഡെൽഹി: (KVARTHA) 10 വർഷം ഭരണം നടത്തിയിട്ടും ഒരു വാഗ്ദാനവും പാലിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും പാർട്ടി പുറത്തിറക്കിയത് പ്രകടനപത്രികയല്ല, മറിച്ച് 'ജുംല പത്രിക' (വ്യാജ വാഗ്ദാനങ്ങളുടെ പത്രിക) ആണെന്നും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കൾ തൊഴിലില്ലായ്മയാൽ ബുദ്ധിമുട്ടുകയാണെന്നും സ്ത്രീകൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണെന്നും അവർ പറഞ്ഞു.

Atishi | 'സിലിണ്ടറിൻ്റെ വില 300ൽ നിന്ന് 1200 രൂപയായി, ഡീസൽ വില 55ൽ നിന്ന് 90 രൂപയായി, പെട്രോൾ വില 75ൽ നിന്ന് 100 രൂപയായി', ബിജെപിയുടെ പ്രകടന പത്രികയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അതിഷി; പുറത്തിറക്കിയത് 'ജുംല പത്രിക'യെന്നും വിമർശനം

സിലിണ്ടറിൻ്റെ വില 300 രൂപയിൽ നിന്ന് 1200 രൂപയായി. ഡീസൽ വില 55 രൂപയിൽ നിന്ന് 90 രൂപയായി. പെട്രോൾ വില 75 രൂപയിൽ നിന്ന് 100 രൂപയായി. ഇന്ന് രാജ്യത്തെ സാധാരണക്കാർ കുടുംബം പുലർത്താൻ ബുദ്ധിമുട്ടുകയാണ്. കർഷകർക്ക് അവരുടെ വിളകൾ വിൽക്കാൻ സൗകര്യങ്ങളില്ല. അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ ഒരു മാർഗവുമില്ല. കുട്ടികൾക്കായി സ്കൂളുകളില്ല. പൗരന്മാർക്ക് ആരോഗ്യ സേവനങ്ങളില്ല.

25% യുവാക്കളും തൊഴിലില്ലാത്തവരാണ്. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് ബിജെപി യുവാക്കൾക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇന്ന് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഈ രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണ്. ആയുഷ്മാൻ ഭാരത് പദ്ധതിക്കായി രാജ്യമൊട്ടാകെ ചെലവഴിച്ച തുക ഡൽഹിയുടെ ആരോഗ്യ ബജറ്റിനേക്കാൾ കുറവാണെന്നും അതിഷി കൂട്ടിച്ചേർത്തു.

അതേസമയം, ബിജെപിയുടെ പ്രകടനപത്രികയോട് പ്രതികരിച്ച ആർജെഡി നേതാവും മുൻ ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രകടന പത്രികയിൽ യുവാക്കളെയോ കർഷകരെയോ തൊഴിലിനെയോ കുറിച്ച് പരാമർശിക്കുന്നില്ലെന്നും ബീഹാർ പോലുള്ള സംസ്ഥാനങ്ങൾക്ക് ഒന്നും തന്നെയില്ലെന്നും പറഞ്ഞു.

Keywords: News, Malayalam News, Atishi, Lok Sabha Election, BJP, Delhi,  RJD, AAP's Atishi calls BJP manifesto 'Jumla Patra'
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia