AAP | പ്രധാനമന്ത്രിയുടെ വസതി വളയാന് ആം ആദ്മി പാർട്ടി; രാജ്യതലസ്ഥാനത്ത് വമ്പൻ പ്രതിഷേധം
Mar 26, 2024, 10:46 IST
ന്യൂഡെൽഹി: (KVARTHA) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും. അതേസമയം പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സെക്ഷൻ 144 (സിആർപിസി) ഏർപ്പെടുത്തിയിട്ടുണ്ട്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് സമീപം സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ശക്തമായ സുരക്ഷാ നടപടികൾ ന്യൂഡൽഹിയിലെയും സെൻട്രൽ ഡൽഹിയിലെയും പല ഭാഗങ്ങളിലും ഗതാഗതത്തെ ബാധിച്ചേക്കാമെന്ന് ഡൽഹി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുഗ്ലക് റോഡ്, സഫ്ദർജംഗ് റോഡ്, കെമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ ഒരു വാഹനവും നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ചയും ആം ആദ്മി പാർട്ടി പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച ഹോളി ആഘോഷങ്ങളും എഎപി ബഹിഷ്കരിക്കുകയുണ്ടായി. കേജ്രിവാളിനെ അറസ്റ്റ് ചെയ്ത രീതിയിൽ ജനങ്ങൾ രോഷാകുലരാണെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് പറഞ്ഞിരുന്നു.
അതേസമയം, കേജ്രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. അരുൺ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്കാണ് ബിജെപിയുടെ മാർച്ച്. കേജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിനുള്ളിൽ നിന്ന് ഭരണം നടത്തുമെന്നും എഎപി ആവർത്തിച്ച് പറയുന്നതിനിടെയാണ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.
Keywords: N ews, National, New Delhi, Arvind Kejriwal, Delhi Liquor Policy Case, Politics, AAP, ANI Report, Arrest, AAP to gherao PM Narendra Modi's house over Arvind Kejriwal's arrest today, police bolster security.
< !- START disable copy paste -->

#WATCH | Security heightened with the deployment of police outside Patel Chowk metro station, in view of AAP's PM residence 'gherao' protest against the arrest of Delhi CM Arvind Kejriwal in liquor policy case. pic.twitter.com/PFkdhqeaUc
— ANI (@ANI) March 26, 2024
ഞായറാഴ്ചയും ആം ആദ്മി പാർട്ടി പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച ഹോളി ആഘോഷങ്ങളും എഎപി ബഹിഷ്കരിക്കുകയുണ്ടായി. കേജ്രിവാളിനെ അറസ്റ്റ് ചെയ്ത രീതിയിൽ ജനങ്ങൾ രോഷാകുലരാണെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് പറഞ്ഞിരുന്നു.
അതേസമയം, കേജ്രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. അരുൺ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്കാണ് ബിജെപിയുടെ മാർച്ച്. കേജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിനുള്ളിൽ നിന്ന് ഭരണം നടത്തുമെന്നും എഎപി ആവർത്തിച്ച് പറയുന്നതിനിടെയാണ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.
Keywords: N ews, National, New Delhi, Arvind Kejriwal, Delhi Liquor Policy Case, Politics, AAP, ANI Report, Arrest, AAP to gherao PM Narendra Modi's house over Arvind Kejriwal's arrest today, police bolster security.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.