Assam floods | അസമിലെ വെള്ളപ്പൊക്കം: ഈ വർഷം 54 മരണം, 18 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍; എന്തുകൊണ്ടാണ് സംസ്ഥാനം വിനാശകരമായ പ്രകൃതിക്ഷോഭത്തിന് ഇരയാകുന്നതെന്ന് അറിയാം

 


ഗുവഹാതി: (www.kvartha.com) ഇക്കൊല്ലം അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ജില്ലകളിലായി 54 പേര്‍ മരിക്കുകയും 18.94 ലക്ഷം ആളുകള്‍ ദുരിതത്തിലാവുകയും ചെയ്തതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (ASDMA) കണക്ക് വ്യക്തമാക്കുന്നു. 2,930 ഗ്രാമങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. 43338.39 ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയിലായി. ബേകി, മനസ്, പഗ്ലാഡിയ, പുത്തിമാരി, ജിയ ഭരാലി, കോപിലി, ബ്രഹ്മപുത്ര എന്നീ ഏഴ് നദികളിലെ ജലനിരപ്പ് പലയിടത്തും അപകടനിലയ്ക്ക് മുകളിലാണ്. ഏഴ് ജില്ലകളിലെ 373 ദുരിതാശ്വാസ ക്യാംപുകളിലായി 1,08,104 പേര്‍ കഴിയുന്നു. കരസേനയുടെ ഗജരാജ് കോര്‍പ്സ് വ്യാഴാഴ്ച മുതല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കപ്പെട്ടു.

Assam floods | അസമിലെ വെള്ളപ്പൊക്കം: ഈ വർഷം 54 മരണം, 18 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍; എന്തുകൊണ്ടാണ് സംസ്ഥാനം വിനാശകരമായ പ്രകൃതിക്ഷോഭത്തിന് ഇരയാകുന്നതെന്ന് അറിയാം

ജലവിഭവങ്ങളെക്കുറിച്ചുള്ള സംസ്ഥാന സര്‍കാരിന്റെ ഔദ്യോഗിക സൈറ്റ് അനുസരിച്ച് അസമിലെ വെള്ളപ്പൊക്കത്തിന്റെയും മണ്ണൊലിപ്പിന്റെയും പ്രശ്‌നം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ 'ഏറ്റവും മോശവും' 'വ്യത്യസ്തമാണ്', വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയും സമയദൈര്‍ഘ്യവും അത് മൂലമുണ്ടാകുന്ന മണ്ണൊലിപ്പിന്റെ വ്യാപ്തിയും കണക്കിലെടുത്താലും വളരെ കൂടുതലാണ്.

പ്രളയം പ്രതിവര്‍ഷം അസമിന് 200 കോടിയുടെ നഷ്ടമുണ്ടാക്കുന്നു. 1998ലും (500 കോടി രൂപ) 2004ലും (771 കോടി രൂപ) ഏറ്റവും മോശമായ സാമ്പത്തിക നഷ്ടം നേരിട്ടു. സ്വാതന്ത്ര്യത്തിനു ശേഷം, 1954, 1962, 1972, 1977, 1984, 1988, 1998, 2002, 2004, 2012 വര്‍ഷങ്ങളില്‍ അസമില്‍ നിരവധി തവണ വലിയ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. 50-ലധികം പോഷകനദികള്‍ ഒഴുകുന്ന ബ്രഹ്മപുത്ര, ബരാക് നദികള്‍ നയിക്കുന്ന അസമിലെ നദികളുടെ വിശാലമായ ശൃംഖലയാണ് വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇത് എല്ലാ വര്‍ഷവും മണ്‍സൂണില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.

രാഷ്ട്രീയ ബാര്‍ ആയോഗിന്റെ (ആര്‍ബിഎ) വിലയിരുത്തല്‍ അനുസരിച്ച്, അസമിന്റെ മൊത്തം പ്രദേശത്തിന്റെ 38.58% വെള്ളപ്പൊക്ക സാധ്യതയുള്ളതാണ്. താരതമ്യപ്പെടുത്തുമ്പോള്‍, ഇത് ദേശീയ ശരാശരിയുടെ നാലിരട്ടിയാണ്, കാരണം രാജ്യത്തെ മൊത്തം വെള്ളപ്പൊക്ക മേഖല 10.20% ആണ്. ഇന്‍ഡ്യയുടെ മൊത്തം വെള്ളപ്പൊക്ക മേഖലയുടെ 9.40 ശതമാനവും അസമിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമാണെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.

അയല്‍ സംസ്ഥാനങ്ങളായ മേഘാലയയില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നും നദികള്‍ അതിന്റെ സമതലങ്ങളിലേക്ക് ഒഴുകുന്നത് മൂലമുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കമാണ് അസമിലെ പ്രശ്‌നം രൂക്ഷമാക്കുന്നത്. 2004 ലും 2014 ലും മേഘാലയയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് അസമിലെ ബ്രഹ്മപുത്രയുടെ തെക്കേ കരയിലെ പോഷകനദികളില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2001-ല്‍ അരുണാചലില്‍ സമാനമായ ഒരു മേഘവിസ്‌ഫോടനം ഉണ്ടായത് ഗൈനാദി, ജിയാദല്‍ നദികളില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായി. പ്രകൃതിദത്തമായ കാരണങ്ങള്‍ കൂടാതെ, വനനശീകരണം, കയ്യേറ്റം തുടങ്ങിയ മനുഷ്യനിര്‍മിത ഘടകങ്ങളും വെള്ളപ്പൊക്കത്തിന് കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Keywords: 54 deaths, over 18 lakh people affected: Why does Assam flood every year?, National, News, Top-Headlines, Assam, Death, Flood, Arunachal pradesh, Cloud burst.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia