23-year-old died | പൊലീസിന്റെ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് 23 കാരന്‍ മരിച്ചെന്ന് പരാതി

 


കന്യാകുമാരി: (www.kvartha.com) പൊലീസിന്റെ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് 23 കാരന്‍ മരിച്ചെന്ന് ബന്ധുവിന്റെ പരാതി. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആരോപണം ബന്ധു ഉന്നയിച്ചത്. അതേസമയം ആരോപണം നിഷേധിച്ച പൊലീസ് യുവാവ് വിഷം കഴിച്ചാണ് മരിച്ചതെന്ന് പറഞ്ഞു.

23-year-old died | പൊലീസിന്റെ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് 23 കാരന്‍ മരിച്ചെന്ന്  പരാതി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പൊന്‍മനയ്ക്കടുത്തുള്ള മുല്ലച്ചേരിവിളയിലെ ടെമ്പോ ഡ്രൈവറായ അജിത്തിനെ കഴിഞ്ഞ മാസം കുലശേഖരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ജാമ്യ വ്യവസ്ഥ പ്രകാരം എല്ലാ ദിവസവും കുലശേഖരം പൊലീസ് സ്റ്റേഷനിലെ രെജിസ്റ്ററില്‍ അജിത്ത് ഒപ്പിടണം, എന്നാല്‍ ജൂണ്‍ 18 ന് ശേഷം അജിത് സ്റ്റേഷനില്‍ എത്തിയിരുന്നില്ല.

ഇതിനിടെ വ്യാഴാഴ്ച കുലശേഖരം അരശമൂട് ജന്‍ക്ഷനില്‍ വിഷം കഴിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയും ചെയ്തു. പ്രദേശവാസികളാണ് അജിത്തിനെ കന്യാകുമാരി സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കിടെ ശനിയാഴ്ചയാണ് മരിച്ചത്.

അജിത് മരിച്ചതോടെയാണ് ബന്ധു ആരോപണവുമായി രംഗത്തെത്തിയത്. അജിത്തിനെ കുലശേഖരം പൊലീസ് ആക്രമിക്കുകയും നിര്‍ബന്ധിച്ച് വിഷം നല്‍കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാല്‍ പൊലീസ് കുറ്റം നിഷേധിച്ചു. കുലശേഖരം പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസ് ഉള്‍പെടെ അഞ്ച് കേസുകളാണ് അജിത്തിനെതിരെ ഉള്ളത്.
സംഭവത്തില്‍ സിആര്‍പിസി സെക്ഷന്‍ 174 (സംശയകരമായ മരണം) പ്രകാരം കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോര്‍ടം റിപോര്‍ടിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

Keywords: 23-year-old died due to custodial torture: Kin, Police,Chennai, News, Local News, Complaint, Arrested, Police Station, National.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia