Arrested | കിളിയന്തറയില്‍ വാഹനാപകടമരണ കേസിലെ പ്രതിയായ ചരക്കുലോറി ഡ്രൈവര്‍ 28 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
May 22, 2024, 23:08 IST
ഇരിട്ടി: (KVARTHA) വാഹനാപകടത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ ചരക്കുലോറി ഡ്രൈവര്‍ കാല്‍ നൂറ്റാണ്ടിന് ശേഷം അറസ്റ്റില്‍. 1996-ല്‍ ഇരിട്ടി കിളിയന്തറയില്‍ വച്ച് നാഷനല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ ചരക്ക് ലോറി ഡ്രൈവറെയാണ് 28 വര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തത്.
കര്‍ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ നാഗേഷാണ് അറസ്റ്റിലായത്. അന്ന് ഇയാള്‍ ഒളിവില്‍ പോയതിനാല്‍ മരണപ്പെട്ട ആളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക പോലും ലഭിച്ചിരുന്നില്ല. രഹസ്യ വിവരം ലഭിച്ചതുപ്രകാരം ഇരിട്ടി സിഐ പികെ ജിജീഷും സംഘവും ബംഗ്ലൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് അറസ്റ്റ് ഭയന്ന് ഇയാള്‍ കര്‍ണാടകയിലെ പല സ്ഥലങ്ങളിലായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് കഴിയുകയായിരുന്നു. 18 വര്‍ഷമായി ഇയാള്‍ സ്വന്തം വീട്ടിലും പോയിരുന്നില്ല.
സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്മാരായ സി വി ശിഹാബുദ്ധീന്‍, പ്രവീണ്‍, നിജേഷ്, ശൗക്കത്തലി എന്നിവര്‍ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords: Murder Case Accused Arrested After 28 Years, Kannur, News, Murder Case, Accused, Police, Driver, Arrest, Missing, Secret Message, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.