PAN Aadhaar | ശ്രദ്ധിക്കുക: മെയ് 31ന് മുമ്പ് പാൻ ആധാറുമായി ലിങ്ക് ചെയ്യണം; ഇല്ലെങ്കിൽ വലിയ നഷ്ടം! മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ് 

 
pan


* ബന്ധപ്പെട്ടവരോട് മെയ് 31-നകം എസ്എഫ്ടി ഫയൽ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡെൽഹി: (KVARTHA) മെയ് 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നികുതിദായകരെ ഓർമപ്പെടുത്തി ആദായനികുതി വകുപ്പ്. ഇത് ചെയ്യാത്ത പക്ഷം, നിക്ഷേപങ്ങളിൽ നിന്നും മറ്റു സാമ്പത്തിക ഇടപാടുകളിൽ നിന്നും ഉയർന്ന നികുതി നിരക്ക് (Tax Deducted at Source - TDS) ഈടാക്കപ്പെടും. നിങ്ങൾ ഇതുവരെ പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ അവസാന അവസരമാണിത്. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ആധാറുമായി പാൻ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, ബാധകമായതിൻ്റെ ഇരട്ടി നിരക്കിൽ ടിഡിഎസ് ഈടാക്കാം.

എങ്ങനെ പാൻ ആധാറുമായി ബന്ധിപ്പിക്കാം?

* ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് incometaxindiaefiling(dot)gov(dot)in സന്ദർശിക്കുക
* 'Quick Links' വിഭാഗത്തിൽ, 'Link Aadhaar' ക്ലിക്കുചെയ്യുക.
* പാൻ കാർഡ് നമ്പരും ആധാർ നമ്പരും നൽകി 'Validate' ക്ലിക്കുചെയ്യുക.
* ആധാർ കാർഡിലെ പേരും മൊബൈൽ നമ്പറും നൽകി 'Link Aadhaar' ക്ലിക്കുചെയ്യുക.
* നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ ടി പി നൽകി 'Validate' ക്ലിക്കുചെയ്യുക.
പാൻ-ആധാർ ലിങ്കിംഗ് അഭ്യർത്ഥന UIDAI ലേക്ക് സ सत्याപനത്തിനായി അയക്കും.

പാൻ - ആധാർ ലിങ്ക് സ്റ്റാറ്റസ് പരിശോധിക്കാൻ

* ഔദ്യോഗിക വെബ്സൈറ്റ്  https://www(dot)incometax(dot)gov(dot)in/iec/foportal/
* 'Quick Links' വിഭാഗത്തിൽ താഴെയുള്ള 'Link Aadhaar Status' ഓപ്ഷൻ തിരഞ്ഞെടുക്കുക
* നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകുക
* 'View Link Aadhaar Status' ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് സ്റ്റാറ്റസ് കാണാൻ കഴിയും

എസ്എഫ്ടി ഫയൽ ചെയ്യണം 

കൂടാതെ ബന്ധപ്പെട്ടവരോട് മെയ് 31-നകം എസ്എഫ്ടി (SFT) ഫയൽ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറിൻ എക്‌സ്‌ചേഞ്ച് ഡീലർമാർ, ബാങ്കുകൾ, സബ്-രജിസ്‌ട്രാർമാർ, എൻബിഎഫ്‌സികൾ, പോസ്റ്റ് ഓഫീസുകൾ, ബോണ്ട്/ഡിബഞ്ചർ ഇഷ്യൂ ചെയ്യുന്നവർ, മ്യൂച്വൽ ഫണ്ട് ട്രസ്റ്റികൾ, ഡിവിഡൻ്റ് നൽകുന്ന കമ്പനികൾ അല്ലെങ്കിൽ ഓഹരികൾ തിരികെ വാങ്ങുന്ന കമ്പനികൾ എന്നിവർ നികുതി അധികാരികൾക്ക് എസ്എഫ്‌ടി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. കാലതാമസത്തിന് ഓരോ ദിവസത്തിനും 1,000 രൂപ വരെ പിഴ ചുമത്താവുന്നതാണ്. എസ്എഫ്‌ടി ഫയൽ ചെയ്യാത്തതിനോ തെറ്റായ കാര്യങ്ങൾ ഫയൽ ചെയ്യുന്നതിനോ പിഴ ചുമത്താം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia