Booked | പളളൂരിലെ ഓവുചാലില്‍ യുവാവ് വീണുമരിച്ച സംഭവത്തില്‍ ദുരൂഹത; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (KVARTHA) നാദാപുരം വളയം സ്വദേശിയായ യുവാവ് പള്ളൂര്‍ ടൗണിലെ ഓവുചാലില്‍ വീണു മരിച്ച സംഭവത്തില്‍ പള്ളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വളയം മൗവ്വഞ്ചേരിയില്‍ അനീഷിനെയാണ് (40) തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഓവുചാലില്‍ വീണു കിടക്കുന്നത് കണ്ടെത്തിയത്.

Booked | പളളൂരിലെ ഓവുചാലില്‍ യുവാവ് വീണുമരിച്ച സംഭവത്തില്‍ ദുരൂഹത; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
 
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പള്ളൂര്‍ പൊലീസ് സ്ഥലത്തെത്തുകയും ഓവുചാലില്‍ നിന്നും പുറത്തെടുത്ത് മാഹി ജെനറല്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പള്ളൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മാഹി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Youth found dead in a drain; Police filed a case, Kannur, News, Found Dead, Dead Body, Drainage, Dead Body, Postmortem, Mortuary, Inquest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia